07:03 pm 5/2/2017
ന്യൂയോര്‍ക്ക് :കേരള ക്രിക്കറ്റ് ലീഗ് 2017 -2018 ഭാരവാഹികളെ തിരഞ്ഞെടുത്തു, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ ഇടംനേടിയ KCL ഈ വര്‍ഷം വളരെ പുതുമകളോടെ ആണ് മുന്നോട്ടുവരുന്നതെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു .
ഒരു കായിക വിനോദത്തിനും ഉപരിയായി മലയാളികള്‍ തമ്മില്‍ ഉള്ള സ്നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുന്‍ഗണന എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു .
കൂടുതല്‍ ആളുകള്‍ക്ക് KCL ലൂടെ ഇന്റര്‍നാഷണല്‍ മത്സരത്തിലേക്ക് അവസരം ഒരുക്കുന്നതിലും കൂടുതല്‍ പ്രാധാന്യമെന്നും അറിയിച്ചു മുന്‍വര്‍ഷങ്ങളില്‍ വാശിയേറിയ മത്സരങ്ങള്‍ കാഴ്ച്ചവെച്ച എല്ലാ ടീമുകളും ഇപ്പോള്‍ തന്നെ അതികഠിനമായ പരിശീലനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
പുതിയ തലമുറയ്ക്ക് ക്രിക്കറ്റ് kcl ലൂടെ പകര്‍ന്നുനല്‍കുന്നതിലും kcl ന്റെ വിവിധ സോണുകള്‍ അമേരിക്കയില്‍ ഉടനീളം ആരംഭിക്കുന്നനിനും കഴിഞ്ഞ വര്‍ഷങ്ങളിലെ മത്സരങ്ങളിലൂടെ സാധിച്ചു.
2020ല്‍ അമേരിക്ക മുഴുവന്‍ KCL-20/20 സംഘടിപ്പിക്കുക എന്നുള്ളതാണ് ഈ വര്‍ഷം മുതലുള്ള ലക്ഷ്യം എന്ന് സരഹ സാരഥികള്‍ അറിയിച്ചു.
President:Jins Joseph,vicepresident:Balagopal Nair & Asish thomas,
secretary :sabin jacob,Joint secretary: Josh Joseph,Treasurer: Shaiju Jose,
joint reasurer: Swaroop Boban,Game coordinator: Arun j thomas & Justin Joseph
PRO:Jojo Kottarakara,Sibi Thomas.
Subcommitee :Sooraj Parampath,Akhil Nair,Tom joseph,Joyal Joseph,
Jopies Alex,Albin Anto,Jesus vincent.