09:06 am 20/4/2017

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ ആദ്യത്തതും ഏറ്റവും വലിയ കായിക മാമാങ്കവുമായ കേരള ക്രിക്കറ്റ് ലീഗന്റെ ഉത്ഘാടനം ഏപ്രില്‍ 22നു ന്യൂയോര്‍ക്കില്‍ വെച്ച് നടത്തപ്പെടുന്നു.
2015 ല്‍ ആരംഭിച്ച കെ സി എല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ പ്രത്യേക സ്ഥാനം പിടിച്ചു കഴിഞ്ഞു. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ നീണ്ടു നില്‍ക്കുന്ന ഈ ലീഗ് ല്‍ 7 ടീമുകളാണ് പങ്കെടുക്കുന്നത്.
അമേരിക്കന്‍ മലയാളീകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് പൂര്‍ണമയും മലയാളികളെ മാത്രം ഉള്‍കൊള്ളിച്ചുകൊണ്ട് ഒരു ക്രിക്കറ്റ് ലീഗ് വരുകയും കായികപ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്യുന്നത്.
April/22/2017 രാവിലെ 7:30 മുതല്‍ മത്സരവും തുടര്‍ന്ന് 9:30 നു ഉത്ഘടനവും ആരംഭിക്കുന്ന ചടങ്ങില്‍ കലാ സാംസ്കാരിക മേഖലകളില്‍ നിന്നുള്ള അനേകം പേര്‍ പങ്കെടുക്കും. ഐപില്‍ മാതൃകയില്‍ ആയിരിക്കും ഉത്ഘാടനം നടക്കുക.
100 ല്‍ അധികം കാണികള്‍ വരുന്ന ഈ ഉത്ഘാടന മത്സരത്തിന് വേണ്ടിയുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു,പ്രവേശനം തികച്ചും സൗജന്യമായിരിക്കും.
മത്സരങ്ങള്‍ നടക്കുന്ന വേദിക്കു പുറത്തു ഫുഡ് ഫെസ്റ്റിവല്‍,വസ്ത്രശാലകള്‍ മറ്റ് ആകര്ഷണീമായ സ്റ്റാളുകളുടെ സേവനം ലഭ്യമായിരിക്കും. ഈ വര്ഷം വളരെ പുതുമകളോടെ ആണ് ഗഇഘഡടഅ മുന്നോട്ടുവരുന്നതെന്ന് വാര്‍ത്ത സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
ജിന്‍സ് ജോസഫ് (പ്രസിഡന്റ്), ബാലഗോപാല്‍ നായര്‍, ആശിഷ് തോമസ് (വൈസ് പ്രസിഡന്റുമാ ര്‍), സാബിന്‍ ജേക്കബ് (സെക്രട്ടറി), ജോഷ് ജോസഫ് (ജോയിന്റ് സെക്രട്ടറി), ഷൈജു ജോസ് (ട്രഷറര്‍),സ്വരൂപ്‌ബോബന്‍ (ജോയിന്റ് ട്രഷറര്‍), അരുണ്‍ ജെ തോമസ്, ജസ്റ്റിന്‍ ജോസഫ് (ഗെയിംസ് കോ ഓര്‍ഡിനേറ്റര്‍മാര്‍), ജോജോ കൊട്ടാരക്കര, സിബി തോമസ് (PRO) എന്നിവരെ കൂടാതെ, സൂരജ് പറമ്പത്ത്, അഖില്‍ നായ ര്‍, ടോം ജോസഫ്, ജോയല്‍ ജോസഫ്, ജോഫിസ് അലക്‌സ്, ആല്‍ബിന്‍ ആന്റോ, ജീസസ് വിന്‍സന്റ (സബ് കമ്മിറ്റി) എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
കായിക വിനോദത്തിനും ഉപരിയായി മലയാളികള്‍ തമ്മില്‍ ഉള്ള സ്‌നേഹത്തിനും സാഹോദര്യത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുന്‍ഗണന എന്ന് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. ഗ്ലോബല്‍ ഐടി കേരളാ ക്രിക്കറ്റ് ലീഗിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയും ചെയ്തു.
സ്ഥലം : കണ്ണിങ്ഹാംഗ്രൗണ്ട് ക്യുഎന്‍സ്
73rd Ave, Oakland Gardens, NY 11364
Cunningham Ground
For more visit: www.kclusa.com
