കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവ നേതൃത്വം

12:33 pm 25/1/2017
Newsimg1_75695611
ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2017-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വളരെ പ്രത്യേകതയും പുതുമയും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്.

സംഘടനയുടെ പുനര്‍സംഘാടനത്തിന്റേയും പുനര്‍ഏകീകരണത്തിന്റേയും ആശയം മുന്നില്‍ കണ്ട് പ്രസ്ഥാനത്തിന്റെ മുന്‍ പ്രസിഡന്റുമാര്‍ എല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ ഫലമായി ഏവരുടേയും പിന്തുണയോടെ ഷാജു സാമിന്റെ നേതൃത്വത്തില്‍ നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു.

പ്രത്യേകിച്ച് സ്ഥാനമോഹങ്ങളില്ലാതെ വിവിധ സ്ഥാനങ്ങളുടെ ചുമതലയേറ്റുകൊണ്ട് സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ അവര്‍ പ്രതിജ്ഞയെടുത്തു. 1971-ലാണ് കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്. അന്നുമുതല്‍ ഇന്നുവരെ വിവിധ കാലഘട്ടങ്ങളില്‍ സേവനം അനുഷ്ഠിച്ച പ്രസിഡന്റുമാണ് ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. സംഘടനയിലും അതിന്റെ കര്‍മ്മപരിപാടികളിലും കൂടുതല്‍ യുവജനങ്ങളെ പങ്കെടുപ്പിക്കുന്നതിനും പ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് ചെറുപ്പക്കാരെ ആകര്‍ഷിക്കുന്നതിനുതകുന്ന പ്രകാരം സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ തീരുമാനിച്ചു.

ഇതിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിനും, ബോധവത്കരണ പരിപാടികളും കര്‍മ്മനിരതാ പദ്ധതികളും നടപ്പാക്കുന്നതിന്, സമാജത്തിന്റെ ആദ്യകാല പ്രസിഡന്റായിരുന്ന പ്രൊഫസര്‍ ജോസഫ് ചെറുവേലിയെ ചുമതലപ്പെടുത്തി. മറ്റു മേഖലകളില്‍ സമാജത്തിന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിക്കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു കമ്മിറ്റി അംഗങ്ങള്‍ അദ്ധ്യക്ഷന്മാരായി വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു. 2017-ലെ ഭരണസമിതിയേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ താഴെപ്പറയുന്നവരാണ്.

ഷാജു സാം (പ്രസിഡന്റ്), വര്‍ഗീസ് പോത്താനിക്കാട് (വൈസ് പ്രസിഡന്റ്), വിന്‍സെന്റ് സിറിയക് (സെക്രട്ടറി), വര്‍ഗീസ് തെക്കേക്കര (ജോയിന്റ് സെക്രട്ടറി), വിനോദ് കെയര്‍കെ (ട്രഷറര്‍) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി ലില്ലിക്കുട്ടി ഇല്ലിക്കല്‍, ജോസഫ് ചെറുവേലി, ലീല മാരേട്ട്, ചാക്കോ കോയിക്കലേത്ത്, പോള്‍ കറുകപ്പള്ളില്‍, ജോജോ തോമസ്, ജോസ് ചുമ്മാര്‍ എന്നിവരേയും ബോര്‍ഡ് ഓഫ് ട്രസ്റ്റിയായി ഡോ. നന്ദകുമാര്‍, ഓഡിറ്ററായി ചെറിയാന്‍ പാലത്തറ, പ്രിന്‍സ് മാര്‍ക്കോസ് എന്നുവരേയും തെരഞ്ഞെടുത്തു.