കേരള സമാജം ഓഫ് ന്യൂജേഴ്‌സിക്ക് പുതിയ നേതൃത്വം. ഹരികുമാര്‍ രാജന്‍ പ്രസിഡന്റ്, ബിനു പുളിക്കല്‍ സെക്രട്ടറി, അജു തര്യന്‍ ട്രഷറര്‍

08:14 pm 3/2/2017
:സിറിയക്ക് കുര്യന്‍.
Newsimg1_13375729
ഡ്യൂമോണ്ട്, ന്യൂജേഴ്‌സി: വടക്കന്‍ ന്യൂജേഴ്‌സിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ കേരളസമാജം ഓഫ് ന്യൂജേഴ്‌സിക്ക് 2017 18 ലേക്കുള്ള പുതിയനേതൃത്വം നിലവില്‍ വന്നു. 2016 ഡിസംബര്‍ 30 ന് കൂടിയ പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുപ്പില്ലാതെ ഏവരും നേതൃത്വം ഏറ്റെടുത്തു. ഹരികുമാര്‍ രാജന്‍ (President), സെബാസ്റ്റിയന്‍ ചെറുമഠത്തില്‍ (Vice President), ബിനു ജോസഫ് പുളിയ്ക്കല്‍ (secretary), ജിയോ ജോസഫ് (Assistant Secretary), അജു തര്യന്‍ (Treasurer), സെബാസ്റ്റിയന്‍ ജോസഫ് (Assistant Treasurer) എന്നിവര്‍ ഭരണനേതൃത്വത്തിലെത്തി.

കമ്മിറ്റിഅംഗങ്ങളായി: ടോമി തോമസ്, ജെംസണ്‍ കുര്യാക്കോസ്, പ്രകാശ് മാത്യു തോമസ്, സേവ്യര്‍ ജോസഫ്, ഷിജോ പൗലോസ്, സിറിയക്ക് കുര്യന്‍, അന്നമ്മ ജോസഫ്, മേരിസേവ്യര്‍, ഡാലിയ ചന്ദ്രോത് എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. ബോര്‍ഡ് ഓഫ് ട്രസ്ടീ ചെയര്‍മാനായി എബി തര്യന്‍ സ്ഥാനമേറ്റു. ശ്രീമാന്മാര്‍: അനുചന്ദ്രോത്ത്, ജോണ്‌തോമസ്, ബോബിതോമസ്, ശ്രീമതി: ആശ ഹരികുമാര്‍ എന്നിവര്‍ ബോര്‍ഡ് ഓഫ് ട്രസ്ടീ അംഗങ്ങളായിരിക്കും. ഓഡിറ്റര്‍: ബിന്ദു സെബാസ്ത്യന്‍.

ജനുവരി 7 നുപുതിയ നേതൃത്വം ഔദ്യോഗികമായി സ്ഥാനമേറ്റു. കഴിഞ്ഞ നാല് വര്‍ഷകാലം സ്തുത്യര്‍ഹമായ രീതിയില്‍ സമാജത്തിന്റെ നേതൃത്വം വഹിച്ച പ്രസിഡന്റ് ബോബി തോമസിനും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച കമ്മിറ്റി അംഗങ്ങള്‍ക്കും പൊതുയോഗം നന്ദിഅര്‍പ്പിച്ചു. ബോബി തോമസ് പുതിയ ഭരണസമിതിക്ക് എല്ലാഭാവുകങ്ങളും നേര്‍ന്നു.

പുതിയ പ്രസിഡന്റ് ഹരികുമാര്‍രാജന്‍ തന്റെ പ്രസംഗത്തില്‍ അടുത്ത രണ്ടുവര്‍ഷക്കാലം സമാജത്തിന്റെ യശസ് വര്‍ദ്ധിപ്പിക്കത്തക്ക രീതിയില്‍ നല്ലപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുമെന്ന് പ്രസ്താവിച്ചു. അതിലേക്കായി ഏവരുടെയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചു.