8:12 am 10/5/2017
മയാമി : ഫ്‌ളോറിഡയിലെ ആദ്യത്തെ മലയാളി സംഘടന ആയ , കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ആഭിമുഖ്യത്തില്‍, സൗത്ത് ഫ്‌ലോറിഡ മലയാളി സമൂഹത്തിലെ മാതൃ ജനങ്ങളെ ആദരിക്കുന്നു. മെയ് 21 നു ഞാറാഴ്ച്ച വൈകിട്ട് 6.45 നു സണ്‍റൈസ് നോബ് ഹില്‍ സോക്കര്‍ ക്ലബ് ഹാളില്‍ വെച്ച് ഈ വര്‍ഷത്തെ മദേഴ്‌സ് ഡേ ആഘോഷം വിപുലമായ പരിപാടികളോട് കൂടി നടത്തുവാനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിച്ചു കഴിഞ്ഞതായി കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു .
മാതൃദിന ആശംസകള്‍ , പ്രഭാഷണം, പാട്ട് ,നിര്‍ത്തം ,മറ്റ് കലാപരിപാടികള്‍ എന്നിവയെത്തുടര്‍ന്നു ഡിന്നറോടു കൂടി പരിപാടികള്‍ സമാപിക്കുന്നതായിരിക്കും . കേരള സമാജം വിമന്‍സ് ഫോറത്തിന്‍റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ പരിപാടിയിലേക്ക് എല്ലാ മാതാക്കളെയും കുടുംബ സഹിതം സ്വാഗതം ചെയ്യുന്നതിനായി പ്രസിഡന്റ് സാജന്‍ മാത്യുവും സെക്രട്ടറി ഷിജു കാല്‍പ്പടിക്കലും അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിമന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍മാരായ സോണിയ സജി (954 496 3286 ), ടെസ്സി ജയിംസ് (954 579 5572 ), റീഷി ഔസേഫ് (954 296 1471).