കോഹ്​ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്​കോർ നേടി.

09:28 am 11/2/2017

download (3)

images (4)
ഹൈദരാബാദ്​: ആദ്യമായി ഇന്ത്യൻ മണ്ണിൽ ടെസ്​റ്റ്​ കളിക്കാനെത്തിയ ബംഗ്ലാ കടുവകൾക്ക്​ മുന്നിൽ റൺമലയൊരുക്കി ഇന്ത്യ. തുടർച്ചയായ നാല്​ ടെസ്​റ്റുകളിൽ ഡബിൾ സെഞ്ച്വറിയെന്ന റെക്കോഡുമായി മുന്നിൽ നിന്ന്​ നയിച്ച ക്യാപ്​റ്റൻ വിരാട്​ കോഹ്​ലിയുടെ മികവിൽ ഇന്ത്യ കൂറ്റൻ സ്​കോർ നേടി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ആറ്​ വിക്കറ്റിന്​​ 687 എന്ന സ്​കോറിൽ ഡിക്ലയർ ചെയ്​തു. മറുപടി ബാറ്റിനിറങ്ങിയ ബംഗ്ലാദേശിന് 44 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. സൗമ്യ സർക്കാറിൻെറ വിക്കറ്റാണ് നഷ്ടപ്പെട്ടത്.

മൂന്നിന്​ 356 എന്ന നിലയിൽ​ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യക്ക്​ രഹാനയുടെ വിക്കറ്റാണ്​​ ആദ്യ​ നഷ്​ടമായത്​. 45 റൺസുമായി ബാറ്റിങ്​ ആരംഭിച്ച രഹാനെ 82 റൺസെടുത്ത്​ പുറത്തായി. അതിനിടെ നാലാം വിക്കറ്റിൽ കോഹ്​ലി രഹാനെ കൂട്ടുകെട്ട്​ 222 നേടിയിരുന്നു. ക്യാപ്​റ്റൻ കോഹ്​ലിയുടെ റെക്കോഡ്​ ഡബിൾ സെഞ്ച്വറിയും വൃധിമാൻ സാഹയുടെ സെഞ്ച്വറിയുമാണ്​ ഇന്ത്യയുടെ രണ്ടാം ദിനം കരുത്തുറ്റതാക്കിയത്​.

സെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ ഗ്യാലറിയെ അഭിവാദ്യം ചെയ്യുന്നു

111 റൺസുമായി രണ്ടാം ദിനം ബാറ്റിങ്​ ആരംഭിച്ച കോഹ്​ലി 204 റൺസെടുത്ത്​ പുറത്തായി. ഇടങ്കയ്യൻ ​സ്​പിന്നർ തൈജുൽ ഇസ്​ലാമി​െൻറ പന്തിൽ എൽബിഡബ്ലൂവിൽ കുടുങ്ങിയാണ്​ കോഹ്​ലി പുറത്തായത്​. ഡിആർഎസിന്​ അപ്പീൽ ആവശ്യപ്പെട്ടിരുന്നെങ്കിൽ നോട്ട്​ ഒൗട്ട്​ ലഭിക്കുമായിരുന്ന വിധത്തിലായിരുന്നു കോഹ്​ലിയുടെ തിരിച്ചുകയറ്റം. തുടർച്ചയായ നാല്​ ടെസ്​റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടുന്ന ആദ്യ താരമാണ്​ കോഹ്​ലി. തുടർച്ചയായ മൂന്ന്​ ടെസ്​റ്റുകളിൽ ഡബിൾ സെഞ്ച്വറി നേടിയ ഡോൺബ്രാഡ്​മാ​െൻറയും രാഹുൽ ദ്രാവിഡി​െൻറയും റെക്കോഡാണ്​ ഇന്ത്യൻ നായകൻ മറികടന്നത്​.