09:48 pm 6/3/2017
ന്യൂഡൽഹി: കേരള ഹൈക്കോടതിയിലും വിവിധ ജില്ലാ കോടതികളിലും മാധ്യമ പ്രവർത്തകർക്കുള്ള വിലക്കിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) നൽകിയ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവച്ചു. വിഷയത്തിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഈ മാസം 20നു പരിഗണിക്കുന്നതിനാൽ കേസ് നീട്ടിവയ്ക്കണമെന്ന് ഹൈക്കോടതി രജിസ്ട്രാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ വി. ഗിരി ആവശ്യപ്പെട്ടതിനെ തുടർന്നാണ് ജസ്റ്റീസ് പി.സി. ഘോഷ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി.
എന്നാൽ, കേസ് നീട്ടിക്കൊണ്ടു പോകാനാണ് ഹൈക്കോടതിയുടെ ശ്രമമെന്നു കെയുഡബ്ല്യുജെയ്ക്കു വേണ്ടി ഹാജരായ വിൽസ് മാത്യൂസ് വാദിച്ചു.