തിരുവനന്തപുരം:മികച്ച നടനുള്ള കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരത്തിന് മോഹൻലാൽ അർഹനായി. നയൻതാരയാണ് മികച്ച നടി. പ്രിയദർശൻ സംവിധാനം ചെയ്ത ഒപ്പം മികച്ച സിനിമ, മികച്ച സംവിധായകൻ എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ സ്വന്തമാക്കി. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകനാണ് ജനപ്രിയ ചിത്രം.
ജേക്കബിന്റെ സ്വർഗരാജ്യത്തിലെ അഭിനയത്തിന് രഞ്ജി പണിക്കരും സുഖമായിരിക്കട്ടെയിലെ അഭിനയത്തിന് സിദ്ദിഖും മികച്ച രണ്ടാമത്തെ നടനുള്ള അവാർഡുകൾ പങ്കിട്ടു. മികച്ച രണ്ടാമത്തെ നടിയായി സുരഭിലക്ഷ്മിയെ തെരഞ്ഞെടുത്തു (ചിത്രം: മിന്നാമിനുങ്ങ്). വിനീത് ശ്രീനിവാസൻ സംവി ധാനം ചെയ്ത ജേക്കബിന്റെ സ്വർഗരാജ്യമാണ് മികച്ച രണ്ടാമത്തെ ചിത്രം.