മിനിയാപ്പോളിസ്: മിനസോട്ട മലയാളി അസോസിയേഷന്‍ (എം.എം.എ) കൊച്ചിന്‍ ഗിന്നസ് സ്റ്റേജ് ഷോ നടത്തുന്നു. മെയ് 6-നു ശനിയാഴ്ച ബ്ലൂമിംഗ്ടണ്‍ ഓള്‍സന്‍ മിഡില്‍ സ്കൂള്‍ ആണു വേദി. താരങ്ങള്‍ ഇല്ലാത്ത ഈ താരനിശയില്‍ ധാരാളം കോമഡി കലാകാരന്മാര്‍ പങ്കെടുക്കുന്നു. “വാസാ റിയല്‍എസ്റ്റേറ്റ്’ ഗ്രൂപ്പാണ് പരിപാടിയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍.
കൊച്ചിന്‍ ഗിന്നസ് ഷോയുടെ ഗ്രാന്റ് സ്‌പോണ്‍സര്‍ഷിപ്പ് ചെക്ക് ലിസാ വാസയില്‍ നിന്നു എം.എം.എ പ്രസിഡന്റ് സനല്‍ പരമേശ്വരന്‍ സ്വീകരിച്ചുകൊണ്ട് കിക്കോഫ് നിര്‍വഹിച്ചു.
കൊച്ചിന്‍ ഗിന്നസ് ഷോയുടെ ടിക്കറ്റുകള്‍ ticketbud.com-വഴി ഓണ്‍ലൈന്‍ ആയി വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mnmalayalee.org.