കൊടുന്തറ ഉമ്മച്ചന്റെ മകള്‍ ശോശാമ്മ ജോര്‍ജ് നിര്യാതയായി

08:38 pm 27/2/2017
– രാജന്‍ ആര്യപ്പള്ളില്‍
Newsimg1_37888022
ഡാളസ്: ഐ.പി.സി സ്ഥാപക പ്രവര്‍ത്തരില്‍ ഓരാളായ പരേതനായ പാസ്റ്റര്‍ കെ.സി. ഉമ്മന്‍ (കൊടുന്തറ ഉമ്മച്ചന്‍) ന്റെ ഇളയ മകള്‍ ശോശാമ്മ ജോര്‍ജ്ജ് (87) ഫെബ്രുവരി 26 -ാം തിയതി ഞായറാഴ്ച വൈകിട്ട് 10:20-ന് ഡാളസില്‍ വെച്ച് നിത്യതയിലേക്ക് ചേര്‍ക്കപ്പെട്ടു. ഐ.പി.സി പ്രാരംഭ പ്രവര്‍ത്തകനായ പരേതനായ ആര്യപ്പള്ളില്‍ അവറാച്ചന്റെ മകന്‍ എ.എ. ജോര്‍ജ്ജാ ണ് ശോശാമ്മയുടെ ഭര്‍ത്താവ്.

മക്കള്‍: ഏബ്രഹാം ജോര്‍ജ് (ബാബു), ജേക്കബ് ജോര്‍ജ് (തങ്കച്ചന്‍), തങ്കമ്മ, മോളി, കുഞ്ഞുമോള്‍ (എല്ലാവരും യു.എസ്.എ) മരുമക്കള്‍: ലീലാമ്മ, വത്സമ്മ, മോനി, പാസ്റ്റര്‍ സം ജോര്‍ജ്ജ ്(ഐപിസി മുന്‍ ജനറല്‍ ആക്ടിംഗ് സെക്രട്ടറി), ഏബ്രഹാം ശാമുവേല്‍ (എല്ലാവരും യു.എസ്.എ). പരേതരായ അന്നമ്മ ഐസക്ക്, ഏലിയാമ്മ വറുഗീസ്, റെയിച്ചല്‍ ചാക്കോ എന്നിവരാണ് പരേതയുടെ സഹോദരിമാര്‍.

പൊതു ദര്‍ശനവും മെമോറിയല്‍ സേര്‍വീസും മാര്‍ച്ച് 3-ന് വെള്ളിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9 വരെയും, സംസ്കാര ശുശ്രൂഷകളള്‍ മാര്‍ച്ച് 04 ശനിയാഴ്ച രാവിലെ 9:30 ന് ഐ.പി.സി റ്റാബെര്‍നാക്കള്‍ ഡാളസ് ചര്‍ച്ചില്‍ വെച്ച് നടത്തിയശേഷം ന്യൂഹോപ്പ് സണ്ണിവില്‍ ഫുണറല്‍ ഹോമില്‍ സംസ്കാരവും നടക്കുന്നതാണ്.