കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട.

08:18 am 3/4/2017

ബൊഗോട്ട: കൊളംബിയയിൽ വൻ മയക്കുമരുന്നു വേട്ട. 6.2 ടൺ കൊക്കെയ്നാണ് ബാരൻഖ്വില്ല തുറമുഖത്തുവച്ച് അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്.
സ്പെയിനിലേക്ക് കടത്താനൊരുങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥർ ഇവ പിടികൂടിയതെന്നും പ്രാദേശിക അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് ഇത്രയും കൊക്കെയ്ൻ കണ്ടെടുത്തതെന്നും കൊളംബിയൻ പ്രതിരോധ മന്ത്രി ലൂയിസ് കാർലോസ് പറഞ്ഞു.

കൊളംബിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്നു വേട്ടകളിലൊന്നാണ് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു മാസങ്ങൾക്കു മുൻപ് ഇവിടെ നിന്നും 103ടൺ കൊക്കെയ്ൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.