കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

06:00 pm 4/10/2016
images (7)

തിരുവനന്തപുരം: കോടതി വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത് മാധ്യമ പ്രവർത്തകരുടെ തൊഴിലാണ്.
മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തൽ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുതിനും കൂടുതൽ പ്രകോപനങ്ങളിലേക്കു നീങ്ങുതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു എല്ലാവരോടും അഭ്യർഥിക്കുന്നുവെന്നും പിണറായി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

അഭിഭാഷക-മാധ്യമ പ്രശ്‌നം രമ്യമായി പരിഹരിച്ചു എന്ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയതായി അഡ്വക്കേറ്റ് ജനറൽ അറിയിച്ചു.
മുഖ്യമന്ത്രി എന്ന നിലയിൽ നൽകിയ നിർദേശം അനുസരിച്ച് പ്രശ്‌നപരിഹാരത്തിനായി ശ്രമിച്ചപ്പോഴാണ് അഡ്വക്കേറ്റ് ജനറലിനെ ചീഫ് ജസ്റ്റിസ് ഇക്കാര്യമറിയിച്ചത്.
അഡ്വക്കേറ്റ് ജനറൽ ചീഫ് ജസ്റ്റിസുമായും മുതിര്‍ അഭിഭാഷകരുമായും അഭിഭാഷക സംഘടനാ പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. എല്ലാവരും സഹകരിക്കുകയും ചില കാര്യങ്ങളില്‍ വിട്ടു വീഴ്ച ചെയ്യുകയും ചെയ്താലേ പ്രശ്‌നം രമ്യമായി പരിഹരിക്കാനാവൂ എതായിരുന്നു സർക്കാർ നിലപാട്.
കോടതി വ്യവഹാരങ്ങളിൽ ജനങ്ങള്‍ അറിയേണ്ട അനേകം കാര്യങ്ങളുണ്ട്. അവ റിപ്പോർട്ട് ചെയ്യുത് മാധ്യമ പ്രവർത്തകരുടെ തൊഴിലാണ്. ദൗര്‍ഭാഗ്യകരമായ ചില സംഭവങ്ങൾ കാരണം കോടതി റിപ്പോർട്ടിങ് എക്കാലത്തേക്കും തടസ്സപ്പെടുന്ന സ്ഥിതി ആശാസ്യമല്ല. മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിൽ ഉടലെടുത്ത തർക്കത്തിൽ ഇരുഭാഗത്തും വീഴ്ചകളുണ്ടായിട്ടുണ്ട് പരസ്പരം കുറ്റപ്പെടുത്തൽ തുടരുന്നുമുണ്ട്. അത് ഇഴകീറി വീണ്ടും വീണ്ടും പരിശോധിച്ച് പരിഹാരം നീട്ടിക്കൊണ്ടുപോകുതിനും കൂടുതൽ പ്രകോപനങ്ങളിലേക്കു നീങ്ങുതിനും പകരം സമവായത്തിന്റെ അന്തരീക്ഷമാണ് സൃഷ്ടിക്കേണ്ടത് എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ഈ നിലപാടിനോട് സഹകരിക്കണമെന്നു എല്ലാവരോടും അഭ്യർഥിക്കുന്നു.
ഇന്ന് നിയമസഭയിലെ ചേമ്പറിൽ മാധ്യമ ഉടമകളുടെയും പത്രാധിപന്മാരുടെയും പ്രതിനിധികൾ വന്നു കണ്ടിരുന്നു. അവരോടും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.