08.32 PM 02/05/2017

നീലഗിരി: കോടനാട് എസ്റ്റേറ്റ് കാവല്‍ക്കാരന്‍ കൊല്ലപ്പെട്ട കേസില്‍ അരീക്കോട് പോലീസ് അറസ്റ്റ് ചെയ്ത രണ്ട് പേരെ കസ്റ്റഡിയില്‍ വാങ്ങാന്‍ നീലഗിരി പോലീസ് ഇന്ന് അപേക്ഷ നല്‍കിയേക്കും. നിലമ്പൂര്‍ മജിസ്‌ട്രേറ്റ് റിമാന്റ് ചെയ്ത ജിതിന്‍ ജോയ്, ജംഷീറലി എന്നിവരെ കസ്റ്റഡിയില്‍ കിട്ടാനാണ് പോലീസ് അപേക്ഷ നല്‍കുന്നത്. കേസില്‍ ഇന്ന് കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. വാഹനാപകടത്തെ തുടര്‍ന്ന് കോയമ്പത്തൂരില്‍ ചികിത്സയില്‍ കഴിയുന്ന കേസിലെ രണ്ടാം പ്രതി സയന്റെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും. അപകടത്തെ തുടര്‍ന്ന് പാലക്കാട് ട്രാഫിക് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് മൊഴിയെടുക്കുന്നത്. അപായപ്പെടുത്താന്‍ ശ്രമിച്ചതാണോ, ആത്മഹത്യാ ശ്രമമാണോ, അതോ അപകടം തന്നെയാണോ എന്ന കാര്യങ്ങളില്‍ സയന്റെ മൊഴിയെടുക്കുന്നതോടെ വ്യക്തതയുണ്ടാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
