10.23 PM 10/01/2017
കോഴിക്കോട്: കോട്ടുമല ബാപ്പു മുസലിയാർ(65) കോഴിക്കോട്ട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറിയാണ്. ഹജ് കമ്മിറ്റി അധ്യക്ഷനും സമസ്ത പണ്ഡിത സഭ അംഗവുമാണ്. മൃതദേഹം കോഴിക്കോട് സുപ്രഭാതം ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കും.