കോതമംഗലത്ത് രാജവെമ്പാലയെ പിടികൂടി

8:52 am 28/2/2017

images (1)
കൊച്ചി: ചൂട് കൂടിയതോടെ ഇരതേടി ഇഴജന്തുക്കള്‍ കാട് വിടുന്നു. നാട്ടിലിറങ്ങിയ രാജവെമ്പാല കോതമംഗലത്ത് പിടിയിലായി. രണ്ടാഴ്ചയ്ക്കുളളില്‍
പിടിയിലാകുന്ന മൂന്നാമത്തെ രാജവെമ്പാലയാണിത്.
കുട്ടമ്പുഴ പഞ്ചായത്ത് ഉരുളന്‍തണ്ണിയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലെത്തിയ രാജവെമ്പാലയാണ് പരിഭ്രാന്തി പരത്തിയത്. വീട്ടിലെ ബയോഗ്യാസ് പ്ലാന്റിന്‌സമീപത്താണ് കൂറ്റന്‍ രാജവെമ്പാലയെത്തിയത്. വീട്ടുകാര്‍ വിവരം അറിയിച്ചതനുസരിച്ച് തട്ടേക്കാട് നിന്നും വനപാലകരെത്തി. സ്‌ളാബിന്റെ അടിയില്‍ കയറിയ പാമ്പിനെ വിദഗ്ധമായി അവര്‍ പിടികൂടി. പത്തിവിടര്‍ത്തി കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വനപലകര്‍ വിട്ടില്ല. വനത്തില്‍ ചൂട് കൂടിയതുമൂലമാണ് രാജവെമ്പാലകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കിറങ്ങുന്നതെന്ന് വനപാലകര്‍ പറയുന്നു. രാജവെമ്പാലയെ പിന്നീട് തട്ടേക്കാട് പക്ഷിസങ്കേതത്തില്‍ വിട്ടയച്ചു.