എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു.

08:55 am 28/2/2017
download (1)

നളന്ദ: ബിഹാറിലെ നളന്ദയിൽ എടിഎമ്മിൽ പണം നിറക്കാൻ പോയ വാഹനത്തിനു നേരെ കൊള്ളസംഘം നടത്തിയ വെടിവയ്പിൽ രണ്ടു പേർ മരിച്ചു. കാഷ്യർ രഞ്ജിത് കുമാർ, സുരക്ഷാ ഉദ്യോഗസ്ഥൻ ബ്രിജി നന്ദൻ പ്രസാദ് എന്നിവരാണ് മരിച്ചത്. 20 ലക്ഷം രൂപ വാഹനത്തിൽനിന്ന് കൊള്ളയടിക്കുകയും ചെയ്തു.

തിങ്കളാഴ്ച വൈകുന്നേരം സോഹസരാ പോലീസ് സ്റ്റേഷനു സമീപമാണ് സംഭവമുണ്ടായത്. സംഭവത്തിലെ പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.