ബജറ്റില്‍ നികുതിയിളവ് പ്രതീക്ഷ

08:56 am 28/2/2017

download (2)
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച അവതരിപ്പിക്കാനിരിക്കെ നികുതി നിരക്കുകളില്‍ എന്ത് മാറ്റമുണ്ടാകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. സാന്പത്തിക സ്ഥിതി മോശമായതിനാല്‍ അടിസ്ഥാന നിരക്കുകളില്‍ മാറ്റം വരുത്താതെ നികുതി പിരിവ് ഊര്‍ജ്ജിതമാക്കാനാകും സര്‍ക്കാര്‍ ശ്രമം. രജിസ്‌ട്രേഷന്‍ നിരക്കിലെ ഇളവ് വ്യാപാര മേഖല പ്രതീക്ഷിക്കുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാന സര്‍ക്കാര്‍ കടന്നു പോകുന്നത്. നവംബറില്‍ നോട്ടസാധുവാക്കല്‍ കൂടി എത്തിയത് സ്ഥിതി വഷളാക്കി. ഈ സാഹചര്യത്തില്‍ നികുതി നിരക്കില്‍ കാര്യമായ ഇളവ് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ തകര്‍ച്ച മറികടക്കാന്‍ സ്റ്റാമ്പ് ഡ്യൂട്ടിയില്‍ കുറവ് വരുത്തിയേക്കുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഭൂമിയിടപാടിന് സ്റ്റാമ്പ് ഡ്യൂട്ടിയും റജിസ്‌ട്രേഷന്‍ ഫീസും ചേര്‍ത്ത് ന്യായ വിലയുടെ 10 ശതമാനം നല്‍കണം. അതായത് 30 ലക്ഷം രൂപയുടെ വസ്തു വാങ്ങിയാല്‍ 3 ലക്ഷം രൂപ നികുതി കൊടുക്കണം.
ചരക്ക് സേവന നികുതി ഈ വര്‍ഷം നടപ്പാക്കാനിരിക്കുന്നതിനാല്‍ നികുതി നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ല. അതേസമയം ജിഎസ്‌ടിക്ക് മുമ്പ് വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനുള്ള ഐസക് ബജറ്റിലുള്‍പ്പെടുത്തിയേക്കും. വാറ്റ് നികുതിയിലെ കുടിശിക തീര്‍പ്പാക്കാന്‍ ധാരണയായാല്‍ കാല്‍ ലക്ഷത്തോളം വ്യാപാരികള്‍ക്കും ആനുകൂല്യം ലഭിക്കും.