എടിപി റാങ്കിംഗിൽ ബ്രിട്ടീഷ് താരം ആൻഡി മുറെ ഒന്നാമത്.

08:56 am 28/2/2017

download (3)

മാഡ്രിഡ്: ബ്രിട്ടീഷ് താരം ആൻഡി മുറെ എടിപി റാങ്കിംഗിൽ ഒന്നാമത്. പുതിയ പട്ടികയിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാമതും സ്വിറ്റ്സർലൻഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാമതുമാണ്. അതേസമയം, മുൻ ലോക ഒന്നാം നന്പർ സ്വിസ് താരം റോജർ ഫെഡറർ പത്താം സ്ഥാനത്താണ്.

ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യസാണ് ഒന്നാമത്. ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാമതും കരോളിന പ്ലിസ്കോവ മൂന്നാമതും എത്തി.