കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബ സംഗമം

9:19 pm 20/4/2017

– ജോയി തുമ്പമണ്‍


ഹൂസ്റ്റണ്‍: കോയിപ്പുറം മറ്റയ്ക്കല്‍ കുടംബ സംഗമവും, നോര്‍ത്ത് അമേരിക്കന്‍ കോണ്‍ഫറന്‍സും ഓഗസ്റ്റ് 11 മുതല്‍ 13 വരെ ക്യാമ്പ് ലോണ്‍സ്റ്റാറില്‍ വച്ചു നടക്കും. കുമ്പനാടിന് അടുത്തുള്ള കോയിപ്പുറം മറ്റയ്ക്കല്‍ കുടുംബാംഗങ്ങള്‍ നോര്‍ത്ത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ താമസിക്കുന്നു. ഈ കുടുംബങ്ങളുടെ ഒത്തുചേരലാണ് മറ്റയ്ക്കല്‍ കുടുംബ സംഗമം.

“ഇതാ, സഹോദരങ്ങള്‍ ഒത്തൊരുമിച്ച് വസിക്കുന്നത് എത്ര ശുഭവും എത്ര മനോഹരവും ആകുന്നു’! എന്ന ആപ്തവാക്യത്തെ ആധാരമാക്കിയാണ്; ഈ പുരാതന പ്രസിദ്ധമായ മറ്റയ്ക്കല്‍ കുടുംബാംഗങ്ങളുടെ ഒത്തുചേരല്‍.

പുതിയ തലമുറയ്ക്കും പ്രായമുള്ളവര്‍ക്കും തമ്മില്‍ കാണാനും പരിചയം പുതുക്കലുമാണ് പ്രധാന ഉദ്ദേശമെങ്കിലും ആദ്ധ്യാത്മികതയും, കായികവുമായ പല പരിപാടികളും സംഘാടകര്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.

ജയിംസ് മാത്യു (പ്രസിഡന്റ്), അലക്‌സ് തോമസ് (സെക്രട്ടറി), എ.വി. ഫിലിപ്പോസ് (ട്രഷറര്‍), ഷാജി വര്‍ഗീസ് (യൂത്ത് കോര്‍ഡിനേറ്റര്‍) എന്നിവര്‍ സംഗമത്തിന് നേതൃത്വം കൊടുക്കുന്നു.

ക്യാമ്പ് സെന്ററിന്റെ വിലാസം: 2016 ക്യാമ്പ് ലോണ്‍സ്റ്റാര്‍ റോഡ്, ലാഗ്രാന്‍ജ, ടെക്‌സസ് 78945. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ജയിംസ് മാത്യു (281 546 4479), അലക്‌സ് തോമസ് (832 221 6189).