കോളജ് കാമ്പസില്‍ സ്വസ്തിക് ചിഹ്‌നം: ഇന്ത്യന്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍

07:48 pm 27/12/2016
– പി.പി. ചെറിയാന്‍
Newsimg1_17336734
ന്യൂയോര്‍ക്ക്: കോളേജ് കാമ്പസിനകത്തെ ബാത്ത്‌റൂമിലും, ചുവരുകളിലും സ്വസ്തിക്ക് ചിഹ്നം വരക്കുകയും കെകെകെ (KKK) എന്ന് എഴുതിവെക്കുകയും ചെയ്ത പ്ലെയ്ന്‍ വ്യൂവില്‍ നിന്നുള്ള ഇന്ത്യന്‍ അമേരിക്കന്‍ വ്ിദ്യാര്‍ത്ഥി ജാസ്കിരറ്റ് സെയ്‌നി (20) യെ നാസു കൗണ്ടി പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ ആദ്യമാണ് ആദ്യമായി കോളേജ് ക്യാമ്പസില്‍ സ്വസ്തിക്ക് ചിഹ്നം പ്രത്യക്ഷപ്പെട്ടത്, ഒക്ടോബറിലും, ഡിസംബറിലും ഇത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു.ഡിസംബര്‍ നാണ് സെയ്‌നി സ്വസ്തിക്ക് ചിഹ്നം വരക്കുന്നത് പോലീസിന്റെ ദൃഷ്ടിയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് വിദ്യാര്‍ത്ഥിയെ അറസ്റ്റു ചെയ്തു.നാസുകൗണ്ടി കോളേജ് വിദ്യാര്‍ത്ഥിയായ 12 കേസ്സുകളിലാണ് പ്രതിയാക്കിയിരിക്കുന്നതെന്ന്, ആക്ടിങ്ങ് പോലീസ് കമ്മീഷ്‌നര്‍ തോമസ് ക്രംപ്റ്റര്‍ പറഞ്ഞു.

കുറ്റം തെളിയുകയാണെങ്കില്‍ നാലുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നാണ് നിയമവിദഗ്ദന്‍ പറയുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് സെയ്‌നിയെ അറസ്റ്റു ചെയ്തത്.
Picture2