കോള്‍ സെൻറർ തട്ടിപ്പിലെ മുഖ്യപ്രതി ഷാഗിയെന്ന സാഗര്‍ തക്കര്‍ അറസ്റ്റിൽ.

06:18 pm 8/4/2017

മുംബൈ: താനെ കോള്‍ സെൻറർ തട്ടിപ്പിലെ മുഖ്യപ്രതി ഷാഗിയെന്ന സാഗര്‍ തക്കര്‍ അറസ്റ്റിൽ. യു.എസ് ആദായനികുതി വകുപ്പായ ഇേൻറണൽ റവന്യൂ സർവീസ് (ഐ.ആര്‍.എസ്) ഉദ്യോഗസ്ഥര്‍ ചമഞ്ഞ് അമേരിക്കക്കാരെ കോൾസെൻററുകളിൽ നിന്നും വിളിച്ച് 30 കോടി ഡോളർ ഷാഗിയും കൂട്ടാളികളും തട്ടിയെടുക്കുകയായിരുന്നു. കേസിനെ തുടർന്ന് ഷാഗിയും സഹോദരി റീമയും ദുബൈയിലേക്ക് കടന്നിരുന്നു. െവള്ളിയാഴ്ച രാത്രി ദുബൈയിൽ നിന്നും മുംബൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഷാഗിയെ താനെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഷാഗിയെ പിടികൂടുന്നതിനായി പൊലീസ് നേരത്തെ ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

2013 മുതൽ അമേരിക്കയിലെ 15000 നികുതിദായകരിൽ നിന്നുമായാണ് ഇവർ പണം തട്ടിയത്. താനെ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളിലെ കോൾ സെൻററുകൾ വഴിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. 24 കാരനായ ഷാഗി ആഢംബര ജീവിതം നയിച്ചിരുന്നതായും നൈറ്റ് പാർട്ടികൾക്കും ആഡംബര കാറുകൾക്കുമായി വൻ തുകകൾ ചെലവഴിച്ചിരുന്നതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ കോടിശ്വരനായ ഷാഗി കാമുകിക്ക് ജന്മദിന സമ്മാനമായി നല്‍കിയത് രണ്ടര കോടിയുടെ ഓഡി കാറാണ്.

കേസിെൻറ ഭാഗമായി കോള്‍സെന്റിൽ റെയ്ഡ് നടത്തിയ പൊലീസ് ജീവനക്കാരായ 73 പേരെ അറസ്റ്റുചെയ്തിരുന്നു. 700-ഓളം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. റെയ്ഡ് നടക്കുമ്പോഴേക്കും ഷാഗിയും സഹോദരി റീമ തക്കർ രാജ്യം വിട്ടിരുന്നു. കോള്‍സെന്ററുകളുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്നത് സഹോദരി റീമ ആയിരുന്നു.

ഷാഗി പതിനാറാം വയസു മുതൽ ഗുരു എന്നുകരുതുന്ന ജഗദീഷ് കനാനിയുടെ (33) കാൾ സെൻറിൽ ജോലി ചെയ്തിരുന്നു. കേസിൽ ജഗദീഷ് കനാനിയെയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ അമേരിക്കയുടെ ദേശീയ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ. താനെയിലെത്തിയിരുന്നു. അമേരിക്കൻ പൗരൻമാരുടെ 30 കോടി ഡോളർ തട്ടിപ്പിലൂടെ നഷ്ടമായതായി ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജേ ജോൺസൺ വ്യക്തമാക്കിയിരുന്നു.