04:32 am 3/1/2017
– മൊയ്തീന്‍ പുത്തന്‍ചിറ

ആല്‍ബനി (ന്യൂയോര്‍ക്ക്): ആല്‍ബനിയിലെ മലയാളികളുടെ സംഘടനയായ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ്പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിമുതല്‍ വൈകീട്ട് 5 മണിവരെ സ്‌കെനക്റ്റഡി ജെസിസി. ഓഡിറ്റോറിയത്തില്‍ (2565 ബാള്‍ടൗണ്‍ റോഡ്, സ്‌കെനക്റ്റഡി, ന്യൂയോര്‍ക്ക് 12309)വച്ച് നടക്കും.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും, വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറും ആഘോഷത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഈ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് പരിപാടികള്‍ വിജയിപ്പിക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജേക്കബ് സിറിയക് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജേക്കബ് സിറിയക് 518 782 7707, സിമി ഫ്രാന്‍സിസ് 518 229 8325, മിലന്‍ അജയ് 310 309 0636, രതീഷ് നായര്‍ 443 561 7366.
