01:06 on 11/12/2016
മുംബൈ: നാലാം ക്രിക്കറ്റ് ടെസ്റ്റിൻെറ നാലാം ദിനം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‍ലിക്ക് ഇരട്ട സ്വെഞ്ചറി. കോഹ്ലിയടെ കരിയറിലെ മൂന്നാം ഇരട്ടസ്വെഞ്ചറി നേട്ടമാണിത്. കോഹ്ലിയുടെയും ജയന്ത് യാദവിൻെറയും മികവിൽ ഇന്ത്യ വമ്പൻ ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുകയാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 579 റൺസെടുത്തിട്ടുണ്ട്. കോഹ്‍ലി 212 റൺസോടെയും ജയന്ത് യാദവ് 92 റൺസോടെയും ക്രീസിലുണ്ട്. എട്ടാം വിക്കറ്റിൽ ഇരുവരും നിർണായകമായ 226 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. എട്ടാം വിക്കറ്റിലെ എക്കാലത്തേയും ഉയർന്ന കൂട്ടുകെട്ടാണ് ഇന്ത്യക്കിത്. ഇന്ത്യയുടെ ഒന്നാമിന്നിങ്സ് ലീഡ് 200 കടന്നേക്കും.
309 പന്തുകളിൽ നിന്നും 23 ബൗണ്ടറികളടങ്ങുന്നതാണ് കോഹ്‍ലിയുടെ ഇരട്ടശതകം. ഈ വർഷം കോഹ്‍ലി നേടുന്ന മൂന്നാമത്തെ ഇരട്ടസ്വെഞ്ചറിയാണിത്. മൂന്ന് ഇരട്ടസെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റനമായി കോഹ്‍ലി. നേരത്തേ ഓപ്പണർ മുരളി വിജയ് (136) സ്വെഞ്ചറി നേടിയിരുന്നു. ഒരു ടെസ്റ്റ് പരമ്പരയിൽ 500 റൺസ് പിന്നിടുന്ന ആദ്യ ഇന്ത്യൻ ക്യാപ്റ്റൻ എന്ന നേട്ടത്തിൽ സുനിൽ ഗവാസ്കറിന് തെട്ടുപിന്നിലും കോഹ്ലിയുണ്ട്. മത്സരത്തിൽ വ്യക്തിഗത സ്കോർ 41ൽ നിൽക്കേ കോഹ്ലി 4,000 റൺസ് നേടിക്കഴിഞ്ഞിരുന്നു.

