ക്രിക്കറ്റിൽ ഒട്ടനവധി മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ബ്രെറ്റ് ലീ .

09:58 am 11/3/2017
download (4)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷമായെങ്കിലും കമന്റേറ്ററായും ഉപദേശകനായും ഇന്നും ക്രിക്കറ്റിനൊപ്പം സഞ്ചരിക്കുകയാണ് ബ്രെറ്റ് ലീ. ഒപ്പം സാമൂഹ്യ സന്നദ്ധ മേഖലകളിലും സജീവം. ഇതിന്റെ ഭാഗമായുള്ള ഒരു സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനാണ് ലീ കൊച്ചിയില്‍ എത്തിയത്.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ക്രിക്കറ്റിന്റെ ശൈലി പാടെ മാറിയെങ്കിലും ടീം സ്പിരിറ്റില്‍ ആര്‍ക്കും കുറവ് വന്നിട്ടില്ലെന്ന് ലീയുടെ സാക്ഷ്യം. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് നിലനില്‍ക്കും. തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റാണതെന്നും ലീ പറഞ്ഞു.

ഇന്ത്യയെ തോല്‍പ്പിച്ച് 2003ല്‍ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ലീയുടെ മുഖത്ത് പുഞ്ചിരി. ഒപ്പം കപ്പ് കിട്ടാന്‍ കാരണം ഭാഗ്യം കൂടി തുണച്ചത് കൊണ്ടാണെന്ന മറുപടിയും. മഴ വരുന്നുണ്ടായിരുന്നു. ഇന്ത്യന്‍ ആരാധകര്‍ മഴ പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്ത് മികച്ച സ്‌കോര്‍ നേടിയിരുന്നു. തുടര്‍ച്ചയായി മഴ പെയ്തിരുന്നെങ്കില്‍ വീണ്ടും കളിക്കേണ്ടി വരുമായിരുന്നുവെന്നും ലീ പറഞ്ഞു.
മികച്ച വേഗതയില്‍ പന്തെറിയണമെന്നത് ചെറുപ്പത്തിലേയുള്ള ആഗ്രഹമായിരുന്നുവെന്ന് ലീ പറഞ്ഞു. മണിക്കൂറില്‍ 100 മൈല്‍ വേഗത്തിലും 160 കിലോമീറ്റര്‍ വേഗത്തിലും പന്തെറിയാന്‍ പിന്നീടായെന്ന് 100 മൈല്‍ വേഗത്തില്‍ എങ്ങിനെ തുടര്‍ച്ചയായി പന്തെറിയാന്‍ കഴിഞ്ഞെന്ന ചോദ്യത്തിന് മറുപടിയായി ലീ പറഞ്ഞു.
കേരളത്തിന്റെ കാലവസ്ഥയും കൊച്ചിയെയും ഇഷ്ടപ്പെടുന്നുവെന്ന പറഞ്ഞ ബ്രെറ്റ് ലീ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വീണ്ടുമെത്താമെന്ന് ഉറപ്പ് നല്‍കിയാണ് മടങ്ങുന്ന