ക്രിസ്തുമസ് നഷ്ടപ്പെട്ട തേജസ്സിന്‍റെ വീണ്ടെടുക്കല്‍: പി. പി. ചെറിയാന്‍.

08:51 pm 29/12/2016
Newsimg1_42568058
ഡാളസ്: നഷ്ടപ്പെട്ട മനുഷ്യന്റെ തേജസ് വീണ്ടെടുക്കല്‍ ആണ് ക്രിസ്തുമസ് നമ്മെ ഓര്മിപ്പിക്കുന്നെതെന്നു അമേരിക്കയിലെ അറിയപ്പെടുന്ന പത്ര പ്രവര്‍ത്തകുനും ഡാളസിലെ സാമൂഹിക നേതാവുമായ ശ്രീ പി. പി. ചെറിയാന്‍ പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുത്തു ക്രിസ്തുമസ് സന്ദേശം നല്കവേ ആണ് ശ്രീ ചെറിയാന്‍ ഹൃദ്യ്രവും മനോഹരവുമായ പ്രസംഗം നടത്തിയത്.

മനോഹരമായ ഒരു കഥയിലൂടെ അച്ഛന് മക്കളോടുള്ള സ്‌നേഹം പോലെ ദൈവത്തിനു മാനവരോട് സ്‌നേഹം ഉണ്ടെന്നു അദ്ദേഹം സമര്‍ത്ഥിച്ചു. ബെത്‌ലഹേമിലെ പുല്കൂട്ടില് ജനിച്ച യേശുവിനെ തേടി വിദ്വാന്മാര്‍ യാത്ര തിരിച്ചത് വാല് നക്ഷത്രത്തെ പിന്തുടര്‍.ന്നാണ്. ദൈവം നല്‍ികിയ അടയാളമായിരുന്നു അത്. എന്നാല്‍ അവര്‍ ആ ലക്ഷ്യം തെറ്റി രാജാവിന്റെ കൊട്ടാരത്തില്‍ എത്തിച്ചേര്‍ന്നു. ദൈവീക ബുദ്ധിക്കും അപ്പുറമായി അവര്‍ ചിന്തിച്ചതിനാലാണ് അവര്‍ക്കു തെറ്റ് പറ്റിയത്. അവര്‍ അവരുടെ ബുദ്ധിയില്‍ ആശ്രയിച്ചു. ഇന്ന് പലരും ആ വിദ്വാന്മാരുടെ സ്ഥിതിയിലാണ്. സ്വയത്തില്‍ വിശ്വസിച്ചു ദൈവീക ജ്ഞാനത്തെ തള്ളി കളയുന്നു. എന്നാല്‍ തിരിഞ്ഞു ദൈവീക ജ്ഞാനത്തില്‍ ആശ്രയിക്കുമ്പോഴാണ് നമുക്ക് യഥാര്തമായി ഉണ്ണി യേശുവിനെ കാണാന്‍ സാധിക്കുക. പൊന്നും മൂരും കുന്തിരിക്കവും ഉണ്ണി യേശുവിനു നല്കാന്‍ സാധിക്കുക. യഥാര്‍ത്ഥ പാതയിലൂടെ യാത്ര ചെയ്തു ഉണ്ണി യേശുവിനെ കാണാന്‍ എല്ലാവര്ക്കും ഇടയാകട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. താഴ്മയുടെയും ദൈവീക സ്‌നേഹത്തിന്റെയും പ്രതിഫലനമാണ് ക്രിസ്തുമസ്സിലൂടെ നമുക്ക് പഠിക്കുവാനുള്ളതെന്നും ശ്രീ ചെറിയാന്‍ പറഞ്ഞു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് പ്രവര്‍ത്തനങ്ങളെ ചെറിയാന്‍ പ്രശംസിച്ചു.

പ്രൊവിന്‍സ് പ്രസിഡന്റെ തോമസ് എബ്രഹാം അധ്യക്ഷത വഹിച്ചു. വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയന്‍ പ്രസിഡന്റ് ശ്രീ പി. സി. മാത്യു, റീ ജിയന്‍ വൈസ് ചെയര്‍മാന്‍ വര്‍ഗീസ് കയ്യാലക്കകത്തു, ഡാളസ് പ്രൊവിന്‍സ് മുന്‍ ചെയര്‍മാന്‍ ഫിലിപ്പ് സാമുവേല്‍, അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ടി. സി. ചാക്കോ, യൂത്തു കോഓര്‍ഡിനേറ്റര്‍ ലിന്‍ഡാ സാംസണ്‍, അഞ്ചു ബിജിലി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. ഫിലിപ്പ് സാമുവേല്‍, രാജു വര്ഗീസ്, ഫിലിപ്പ് ചാമത്തില്‍, ഷിജു എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെള്ളത് സ്വാഗതവും ട്രഷറര്‍ ജേക്കബ് എബ്രഹാം നന്ദിയും പ്രകാശിപ്പിച്ചു

വാര്‍ത്ത: ജിനേഷ് തമ്പി.