ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം ചരിത്രം സൃഷ്ടിച്ചു ലീഗിസിറ്റി മലയാളികള്‍.

09:28 am 3/1/2017
– ജീമോന്‍ റാന്നി
Newsimg1_23470752
ലീഗ് സിറ്റി (റ്റെക്‌സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റി ഡിസംബര്‍ 30ന് ലീഗ് സിറ്റിയിലുള്ള നൈറ്റ് ഓഫ് കൊളംബസ് ഓഡിറ്റോറിയത്തില്‍വെച്ചു നടത്തപ്പെട്ട ഈ വര്‍ഷത്തെ ക്രിസ്തുമസ് ന്യൂ ഇയര്‍ ആഘോഷം വന്‍ വിജയം.

അമേരിക്കന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമെല്ലാം കൗതുകമുണര്‍ത്തിക്കൊണ്ടു ലീഗ് സിറ്റി മലയാളികള്‍ നിര്‍മിച്ച 14 അടിയോളം വലിപ്പമുള്ള നക്ഷത്രവും, 500 പൗണ്ടോളം തൂക്കമുള്ള കൂറ്റന്‍ കേക്കും, ഇതുകൂടാതെ നൂറുകണക്കിന് ചെറു നക്ഷത്രങ്ങള്‍, പുല്‍ക്കൂട്, വിവിധ വലുപ്പത്തിലുള്ള ക്രിസ്തുമസ് ട്രീകള്‍, വൈവിധ്യമാര്‍ന്ന തരത്തിലുള്ള നയനമനോഹരമായ ലൈറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവയെല്ലാം അതിശയോക്തി നിറഞ്ഞതായിരുന്നു. എങ 518 ന് സമീപം സ്ഥാപിച്ച കൂറ്റന്‍ നക്ഷത്രവും മറ്റു അലങ്കാരങ്ങളും കാണാന്‍ നൂറുകണക്കിന് ആളുകള്‍ വാഹനങ്ങള്‍ വഴിയോരത്തു നിര്‍ത്തിയിടുകയും അത് ആസ്വദിക്കുകയും ചെയ്തു.

ഇതോടൊപ്പം പ്രിയ ഗായകരായ പീറ്റര്‍ കോറസ്, രശ്മി നായര്‍, സീറ തോമസ് എന്നിവരെ അണിനിരത്തി നടത്തിയ സംഗീത വിരുന്നും, യുവജനങ്ങളുടെയും, കുട്ടികളുടെയും വൈവിധ്യമാര്‍ന്ന നൃത്ത, സംഗീത, പരിപാടികളും കാണികളുടെ കണ്ണിനും മനസ്സിനും ഒരുപോലെ കുളിര്‍മ യേകുന്നതായിരുന്നു. രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങള്‍ തത്സമയം ഒരുക്കികൊണ്ടുള്ള നാടന്‍ തട്ടുകട (കടലോരം തട്ടുകട) കേരളത്തനിമയെ വിളിച്ചോതി. കൂടാതെ പ്രശസ്ത കോണ്ടിനെന്റല്‍ ഷെഫ് ഡെന്നിസ് തോമസിന്റെ നേതൃത്വത്തില്‍ ഒരുക്കിയ ബാര്‍ ബി ക്യു എല്ലാവരും വേണ്ടുവോളം ആസ്വദിച്ചു.

പരസ്പര കൂട്ടായ്!മയുടെയും, കുടുമ്പ ബന്ധങ്ങളുടെയും ആഴം കൂടുതല്‍ ഊട്ടിയുറപ്പിക്കുവാന്‍ ലീഗിസിറ്റിയിലുള്ള എല്ലാ മലയാളികളും ഒത്തൊരുമയോടുകൂടി ഒരു കുടംബം എന്ന പോലെ നടത്തിയ ഈ പരിപാടി വിന്റര്‍ ബെല്‌സ് മറ്റുള്ളവര്‍ക്കും ഒരു മാതൃകയാകട്ടെ.