08:32 pm 26/12/2016
– പി.പി. ചെറിയാന്‍
മിഷിഗണ്‍: നോണ്‍ പ്രൊഫിറ്റ് ഓര്‍ഗനൈസേഷനായ എല്‍വിസ് ആന്റ് മോര്‍ വെസ്റ്റ് മിഷിഗണ്‍ ഈ വര്‍ഷം ക്രിസ്തുമസ് സമ്മാനമായി കുട്ടികള്‍ക്ക് വിതരണം ചെയ്തത് 13,600 പുതിയ ബൈക്കുകളും, 3,600 ബാഗ് സാമ്മാന ബാഗുകളും.
എല്‍വിസ് ആന്റ് മോര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ പന്ത്രണ്ടാം വാര്‍ഷീകത്തിലാണ് മിഷിഗണിലെ പന്ത്രണ്ട് കേന്ദ്രങ്ങളിലായി കളിപാട്ടങ്ങള്‍ ഉള്‍പ്പെടെ ഇത്രയും സമ്മാനങ്ങള്‍ വിതരണം നടത്തിയത്.
നോര്‍ത്ത് ഗോഡ് വിന്‍ എലിമെന്റററി സ്ക്കൂളില്‍ നടന്ന ചാടങ്ങില്‍ മാത്രം മൂന്നിനും പതിനാറിനും ഇടയിലുള്ള കുട്ടികള്‍ക്ക് 1400 ബൈക്കുകളും, മുന്നൂറു സമ്മാനപൊതികളാണ് ഡിസംബര്‍ 24ന് നടന്ന സമ്മാനദാന ചടങ്ങില്‍ 300 വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
ഓരോ ബൈക്കിനും ചിലവായത് ഹെല്‍മറ്റ് ഉള്‍പ്പെടെ 65 ഡോളറാണ്. വിശാല മനസ്ക്കരായ ആളുകള്‍ നല്‍കിയ സംഭാവനകളാണ് ഇത്രയും സമ്മാനങ്ങള്‍ നല്‍കുവാന്‍ സഹായിച്ചതെന്നും, ഇവര്‍ക്ക് പ്രത്യേകം നന്ദികരേറുന്നുവെന്നും ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍ ലിസ്‌ബ്രോക്കന്‍ അറിയിച്ചു.