ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് 2017 കണ്‍വന്‍ഷനുകള്‍ ജൂണ്‍ ജൂലൈ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും

6:59 am 8/6/2017
– ഇടിക്കുള ജോസഫ്


ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ (സി ആര്‍ എഫ്) ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള നടത്തപ്പെടുന്ന കണ്‍വന്‍ഷനുകള്‍ 2017 ജൂണ്‍ 16 മുതല്‍ ജൂലൈ 30 വരെയുള്ള കാലയളവില്‍ അമേരിക്കയിലും കാനഡയിലുമായി വിവിധ സംസ്ഥാനങ്ങളില്‍ നടത്തപ്പെടുന്നു.

തിരുവംകുളം സ്വേദേശിയും പ്രമുഖ ബൈബിള്‍ പ്രഭാഷകനുമായ റിട്ട : എന്‍ജി : യു റ്റി ജോര്‍ജ് ആണ് മുഖ്യ പ്രഭാഷണം നടത്തുന്നത്, . പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ നേരിട്ടു നല്‍കുന്ന ഓണ്‍ലൈന്‍ മെസ്സേജും അതാതു കണ്‍വന്‍ഷനുകളില്‍ ഉണ്ടായിരിക്കും.

പ്രൊഫെസ്സര്‍ എം വൈ യോഹന്നാന്‍ ( മുന്‍ പ്രിന്‍സിപ്പല്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജ് ) നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പ് എന്ന പ്രസ്ഥാനം കോലഞ്ചേരി ആസ്ഥാനമായി സഭാ വ്യത്യാസമില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ പ്രസ്ഥാനമാണ്,

ഫെലോഷിപ്പിന്റെ കണ്‍വന്‍ഷനുകള്‍ നടക്കുന്ന ദിവസ്സങ്ങള്‍ താഴെപ്പറയുന്നു, ജൂണ്‍ 16 ,17 ഫിലാഡല്‍ഫിയ, പെന്‍സില്‍വാനിയ, 18 പരാമസ്, ന്യൂ ജേഴ്സി, 23 എഡ്മണ്‍ടന്‍, കാനഡ,24 ടോറോന്റോ, കാനഡ, ജൂലൈ 1 ഫോര്‍ട് ലൊഡെയ്ല്‍ ഫ്‌ലോറിഡ, 2 താമ്പാ, ഫ്‌ലോറിഡ,4 ഷിക്കാഗോ,ഇല്ലിനോയിസ്, 6 ഡെസ് മൊയിന്‍സ് , അയോവ, 8 അറ്റ്‌ലാന്റ ജോര്‍ജിയ, 9 ക്വീന്‍സ് ന്യൂ യോര്‍ക്ക്, 14 ലോസ് ആഞ്ചലസ് കാലിഫോര്‍ണിയ ,15,16 സാന്‍ ജോസ് കാലിഫോര്‍ണിയ,20 ഡാലസ് ടെക്‌സാസ്, 21 ,22 ഹ്യൂസ്റ്റണ്‍ ടെക്‌സാസ്, 23 ,24 ഓസ്റ്റിന്‍, ടെക്സസ്.,28 യോങ്കേഴ്‌സ്,ന്യൂ യോര്‍ക്ക്, 29 ,30 ദിവസ്സങ്ങളില്‍ റോക്ക് ലാന്‍ഡ്, ന്യൂ യോര്‍ക്കില്‍ സമാപനം.

ക്രിസ്ത്യന്‍ റിവൈവല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാനുള്ള ഈ സുവിശേഷ മഹായോഗങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക :ഗീവര്‍ഗീസ് – 845 -268 -4436, :ബേബി വര്‍ഗീസ് – 845 – 268 – 0338, എബി തോമസ് – 973 – 641 -6260.