ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സ് വാര്‍ഷികാഘോഷം 11 ന് –

08:44 pm 01/3/2017

ജീമോന്‍ റാന്നി
Newsimg1_16575725
ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ പ്രമുഖ സംഗീത നൃത്ത കലാ കേന്ദ്രമായ ക്രെസന്റോ സ്കൂള്‍ ഓഫ് ആര്‍ട്‌സിന്റെ വാര്‍ഷികാഘോഷങ്ങള്‍ വര്‍ണപ്പകിട്ടാര്‍ന്ന പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി സംഘാടകര്‍ അറിയിച്ചു.

മാര്‍ച്ച് 11 ന് സ്റ്റാര്‍ഡ് സിവിക് സെന്ററില്‍ (1415 ഇീിേെശൗേശേീി അ്‌ല) ടമേളളീൃറ, ഠഃ77477) വച്ച് വൈകിട്ട് 4.30 ന് ആരംഭിക്കുന്ന കലാപരിപാടികള്‍ 4 മണിക്കൂര്‍ നീണ്ടു നില്ക്കും. 2005 ല്‍ ആരംഭിച്ച ഈ കലാസ്ഥാപനത്തില്‍ മിസോറി സിറ്റി, പെയര്‍ലാന്റ്, കേറ്റി എന്നീ ശാഖകളിലെ വിദ്യാര്‍ഥികളായ 300 പേര്‍ അവതരിപ്പിക്കുന്ന വിവിധ നൃത്തങ്ങള്‍ വാര്‍ഷികാഘോഷത്തിന് മാറ്റു കൂട്ടും. 35 ക്ലാസിക്കല്‍ ഗ്രൂപ്പ് പെര്‍ഫോമന്‍സ് ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടിയില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളീയ നൃത്ത വിഭാഗത്തില്‍പ്പെടുന്ന വിവിധ സംഘ നൃത്തങ്ങള്‍ തുടങ്ങിയ പരിപാടികള്‍ ആഘോഷത്തിന് വ്യത്യസ്ത പകരും. 5 മുതല്‍ 8 വയസുവരെയുള്ള 125 കുട്ടികള്‍ നൃത്താവതരണത്തിനായി തയ്യാറെടുപ്പു നടത്തുമ്പോള്‍ 50 ല്‍ പരം ഉദ്യോഗസ്ഥ വനിതകളും നൃത്തത്തിന് ചുവടുവയ്ക്കും.

പ്രശസ്ത ഗായകരായ കോറസ് പീറ്റര്‍, രശ്മി നായര്‍ എന്നിവരോടൊപ്പം ക്രെസന്റോയിലെ കുട്ടികള്‍ അവതരിപ്പിക്കുന്ന ശ്രുതിമധുര ഗാനങ്ങളും ആഘോഷത്തെ വ്യത്യസ്തമാക്കും. നൃത്ത രംഗത്ത് ശ്രദ്ധേയ നേട്ടം കൈവരിച്ച കലാമണ്ഡലം ശ്രീദേവിയും മകള്‍ ഗീതു സുരേഷും നൃത്ത പരിപാടികളുടെ കോറിയോഗ്രഫി നിര്‍വഹിയ്ക്കും.

കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സംഗീത രംഗത്ത് ശ്രദ്ധേയനായ സജു മാളിയേക്കല്‍ ഡയറക്ടറും കലാമണ്ഡലം ശ്രീദേവി പ്രിന്‍സിപ്പലും ആയി പ്രവര്‍ത്തിയ്ക്കുന്ന സ്ഥാപനത്തില്‍ പ്രശസ്ത ഗായകനായ കോറസ് പീറ്റര്‍ സംഗീതാദ്ധ്യാപകനായി സേവനം അനുഷ്ഠിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: സജു മാളിയേക്കല്‍ : 832 561 0035, കലാമണ്ഡലം ശ്രീദേവി : 832 602 0556, കോറസ് പീറ്റര്‍ : 281 818 2738