10:49 am 23/2/2017
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ ക്വട്ടേഷന്‍ നൽകിയത് സ്ത്രീയാണെന്ന് പള്‍സര്‍ സുനി നടിയോട് പറഞ്ഞെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നാൽ ഇക്കാര്യം പള്‍സര്‍ സുനി മനപൂര്‍വ്വം തെറ്റായി പറഞ്ഞതാണോ എന്ന് തനിക്ക് സംശയമുണ്ടെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
ക്വട്ടേഷനാണെങ്കില്‍ കൂടുതല്‍ പണം തരാമെന്ന് പറഞ്ഞിട്ടും ഉപദ്രവിച്ചു. പ്രമുഖ നടനെ സംശയിക്കുന്നതായി മൊഴി നല്‍കിയിട്ടില്ലെന്നാണ് നടി പറഞ്ഞത്. സിനിമ ഇല്ലാതാക്കാന്‍ നടന്‍ ഇടപെട്ടിട്ടുണ്ടെങ്കിലും ഇത്രവലിയ ക്രൂരത ചെയ്യുമെന്ന് കരുതുന്നില്ലെന്ന് നടി പറഞ്ഞു. അക്രമത്തിനിരയായ നടി തന്നോട് പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും ഭാഗ്യലക്ഷ്മി മീഡിയവണ്‍ ചാനലിന്‍റെ വ്യൂപോയന്റിൽ വ്യക്തമാക്കി.