ക്ഷേത്രത്തിലേക്ക് പ്രവേശിക്കാനെത്തിയ സത്രീകളെ തടഞ്ഞു

05:24pm 2/4/2016
images
മുംബൈ: സ്ത്രീകള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന ഹൈകോടതി ഉത്തരവിനെ തുടര്‍ന്ന് അഹമ്മദ് നഗര്‍ ശാനി ശിംഘ്‌നാപുര്‍ ക്ഷേത്രത്തിലെത്തില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളെ ക്ഷേത്ര ഭാരവാഹികളും പ്രദേശവാസികളും തടഞ്ഞു. സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിയുടെ നേതൃത്വത്തില്‍ 25 വനിതകളാണ് ക്ഷേത്രത്തില്‍ പ്രവേശിക്കാനെത്തിയത്. എന്നാല്‍ ശ്രീകോവിലിനു മുന്നില്‍ പ്രാര്‍ഥിക്കാനുള്ള ശ്രമം സ്ത്രീകളുള്‍പ്പെടെയുള്ള നാട്ടുകാര്‍ തടയുകയായിരുന്നു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനിന്നതിനെ തുടര്‍ന്ന് തൃപ്തി ദേശായി അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട പൊലീസ് കയ്യേറ്റം നോക്കിനിന്നെന്ന് ദേശായി ആരോപിച്ചു. എന്നാല്‍ ആചാര പ്രകാരം സ്ത്രീകളെ ക്ഷേത്രത്തില്‍ കയറ്റാനാവില്ലെന്നാണ് നാട്ടുകാരുടെ വിശദീകരണം. ക്ഷേത്ര പ്രവേശനം വിലക്കിയതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സ്ത്രീ പ്രവേശനം ഉറപ്പാക്കാന്‍ മുംബൈ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. പ്രവേശനം വിലക്കിയത് വിവേചനമാണെന്ന് ബോംബൈ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.

ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്‌ളെയ്‌സ് ഓഫ് വര്‍ഷിപ്പ് ആക്ടിലെ (എന്‍ട്രി അതോറൈസേഷന്‍ ആക്ട്) ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രസ്തുത നിയമത്തിന്റെ വ്യവസ്ഥകളെ കുറിച്ച് ജില്ലാ അധികാരികളെ ബോധവാന്‍മാരാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചിരുന്നു.

നിയമത്തിലെ ഭേതഗതികള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍, ആഭ്യന്തര മന്ത്രി, ആഭ്യന്തര സെക്രട്ടറി എന്നിവരെ ഹൈകോടതി ചുമതലപ്പെടുത്തുകയും ചെയ്തു. കൂടാതെ നിയമം നടപ്പാക്കുന്നതില്‍ ആര്‍ക്കെങ്കിലും പരാതി ഉണ്ടെങ്കില്‍ പ്രാദേശിക ഭരണകൂടങ്ങളില്‍ പരാതി സമര്‍പ്പിക്കാമെന്നും കോടതി സൂചിപ്പിച്ചു. പ്രസ്തുത നിയമത്തേയും അതിന്റെ ഭേതഗതികളെയും കുറിച്ച് ജനങ്ങളെ ബോധവാന്‍മാരാക്കാന്‍ സര്‍ക്കാര്‍ വലിയ പ്രചരണവും സര്‍ക്കുലറുകളും