കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു.

8:04 am 23/2/2017
images (2)
ഷാര്‍ജ: കാല്‍പന്ത് കളിക്കിടയിലൂണ്ടായ വഴക്കിനെ തുടര്‍ന്ന് പാക് വിദ്യാര്‍ഥി കുത്തേറ്റ് മരിച്ച സംഭവത്തിലെ പ്രതിയായ ഇതേ നാട്ടുകാരനായ കൗമാരക്കാരന് ഷാര്‍ജ ശരിഅത്ത് കോടതി വധശിക്ഷ വിധിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് പ്രതിയുടെ പിതാവ് പറഞ്ഞു. കളിക്കിടെ ഉടലെടുത്ത കലഹത്തിനിടയില്‍ കൈയിലുണ്ടായിരുന്ന ചെറിയ കത്തി കൊണ്ടായിരുന്ന പ്രതി കുത്തിയത്. എന്നാല്‍ ഇത് നെഞ്ചിലെ മര്‍മ സ്ഥാനത്ത് കൊണ്ടതിനെ തുടര്‍ന്ന് വിദ്യാര്‍ഥി ആശുപത്രിയില്‍ വെച്ച് മരിക്കുകയായിരുന്നു.

ഷാര്‍ജയിലെ ബുത്തീന ഭാഗത്ത് 2015 ഓഗസ്റ്റിലാണ് സംഭവം. കഴിഞ്ഞ ഡിസംബറില്‍ പ്രതിക്ക് മാപ്പ് നല്‍കണമെന്ന് കുടുംബം മരിച്ച വിദ്യാര്‍ഥിയുടെ കുടുംബത്തോട് അപേക്ഷിച്ചിരുന്നു. എന്നാല്‍ കുടുംബം അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് ജഡ്ജി ഒരു മാസത്തെ സവാകാശം കൂടി നല്‍കി. എന്നാല്‍ തുടര്‍ന്നും കുടുംബം മാപ്പ് നല്‍കാന്‍ തയ്യറായില്ല. ഇതിനെ തുടര്‍ന്നാണ് വധശിക്ഷ വിധിച്ചത്. സംഭവ സമയത്ത് തന്‍െറ മകന് പ്രായപൂര്‍ത്തി ആയിട്ടില്ലായിരുന്നുവെന്നും പ്രതി വധശിക്ഷ അര്‍ഹിക്കുന്നില്ളെന്നും വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും പ്രതിയുടെ പിതാവ് പറഞ്ഞു.