7:38 am 25/3/2017
കന്യാകുമാരി: കന്യാകുമാരിക്ക് സമീപം തക്കലയിൽ ലോറിയും വാനും കൂട്ടിയിടിച്ച് നാലു സ്ത്രീകൾ മരിച്ചു. അപകടത്തിൽ 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ശിവരഞ്ജിനി, ദീപ, മഞ്ജു, സംഗീത എന്നിവരാണ് മരിച്ചത്. പ്രദേശത്ത് സമാന്തര സർവീസ് നടത്തുന്ന വാനാണ് അപകടത്തിൽപ്പെട്ടത്.