07:55 pm 5/5/2017
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വീണ്ടും കറുത്തവർഗക്കാർക്കു നേരെ വംശീയ അതിക്രമം. ആഫ്രിക്കൻ വിദ്യാർഥികൾക്കു നേരെയുണ്ടായ ആക്രമണത്തിനു ശേഷം കറുത്തവർഗക്കാരായ യുവതികൾക്കും അതിക്രമം നേരിട്ടു. രണ്ട് ആഫ്രിക്കന്‍ വനിതകളെ ആളുകള്‍ സംഘം ചേര്‍ന്ന് ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ്പുറത്ത് വന്നിരിക്കുന്നത്. സാമൂഹിക മാധ്യമമായ യുട്യൂബിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
ഡൽഹി മെട്രോയിൽ യാത്ര ചെയ്യുകയായിരുന്ന വനികൾക്കു നേരെയാണ് സഹയാത്രികരായ പുരുഷൻമാരുടെ അതിക്രമം ഉണ്ടായത്. ഇവരെ പുറത്തേയ്ക്കെറിയണമെന്ന് ആക്രോശിച്ചാണ് പുരുഷൻമാർ ആക്രമണം ആരംഭിച്ചത്. കായികമായി നേരിടാനാണെങ്കില്‍ തങ്ങളും തയാറാണെന്നും വനിതകളും പറയുന്നത് കേൾക്കാം. ബഹളംകേട്ടെത്തിയ മറ്റു യാത്രക്കാരും വനിതകൾ ഇറങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടു. നിങ്ങളെ എടുത്തോളാമെന്ന് ഒരാൾ ഭീഷണിപ്പെടുത്തിയപ്പോൾ ഒരു വനിത മേല്‍ വസ്ത്രം ഉരിഞ്ഞ് പ്രതിഷേധിച്ചു. എന്നാല്‍ യാത്രക്കാര്‍ ആക്രോശം തുരടുകയായിരുന്നു.
സീറ്റിനെ ചൊല്ലിയാണ് തര്‍ക്കം ആരംഭിച്ചത്. മുതിര്‍ന്നവര്‍ക്കും അത്യാവശ്യക്കാര്‍ക്കുമായി സംവരണം ചെയ്തിട്ടുള്ള സീറ്റ് നല്‍കണമെന്ന് വനിതകള്‍ ഒരു യാത്രക്കാരനോട് ആവശ്യപ്പെട്ടു. എന്നാല്‍ എഴുന്നേറ്റ് മാറാന്‍ യാത്രക്കാരന് തയ്യാറായില്ല. തങ്ങള്‍ക്ക് സീറ്റ് ലഭിക്കുന്നതിന് അര്‍ഹതയുണ്ടെന്ന് ഇരുവരും ആവശ്യപ്പെട്ടതോട് കൂടി യാത്രക്കാരന് എഴുന്നേറ്റ് മാറി. തുടര്‍ന്നാണ് യാത്രക്കാര്‍ കൂട്ടമായെത്തി അസഭ്യം പറയാന്‍ ആരംഭിച്ചത്. ഇരുവരും ശക്തമായി പ്രതികരിച്ചതോട് കൂടി കൂടുതല്‍ യാത്രക്കാര്‍ അധിക്ഷേപവുമായി എത്തി.
മറ്റൊരു യാത്രക്കാരന് ഇടപെട്ട് ഇരുക്കൂട്ടരെയും സമാധാനിപ്പിച്ചതോടെയാണ് സ്ഥിതി ശാന്തമായത്. ഡല്‍ഹി ഗ്രീന്‍ പാര്‍ക്ക് മെട്രോ സ്റ്റേഷനിലാണ് സംഭവം നടന്നത്. മെയ് 3നാണ് വീഡിയോ യുട്യൂബില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും സംഭവം നടന്നതെന്നാണ് എന്ന് വ്യക്തമല്ല.