ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ: പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​രും

07:32 am 3/6/2017

തി​രു​വ​ന​ന്ത​പു​രം: ക​ന്നു​കാ​ലി ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​റി​​െൻറ ഉ​ത്ത​ര​വ്​ സൃ​ഷ്​​ടി​ച്ച പ്ര​തി​സ​ന്ധി ച​ർ​ച്ച​ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേ​ള​നം ജൂ​ൺ എ​ട്ടി​ന്​ ചേ​രും. വെ​ള്ളി​യാ​ഴ്​​ച ചേ​ർ​ന്ന പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മാ​യ​ത്. ചോ​ദ്യോ​ത്ത​ര​വേ​ള ഒ​ഴി​വാ​ക്കി രാ​വി​ലെ ഒ​മ്പ​തി​നാ​കും സ​ഭ സ​മ്മേ​ളി​ക്കു​ക.

ക​ശാ​പ്പ്​ വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ്ര​മേ​യം അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് ര​ണ്ട്​ മ​ണി​ക്കൂ​ർ ച​ർ​ച്ച​ന​ട​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ നി​യ​മ​നി​ർ​മാ​ണം ഉ​ൾ​പ്പെ​ടെ സ​ഭ​യു​ടെ പൊ​തു​വി​കാ​രം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നും ആ​ലോ​ച​ന​യു​ണ്ട്. ഇ​ക്കാ​ര്യ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു.