12.20 AM 13/01/2017
ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ കലണ്ടറും ഡയറിയും സർവം മോദിമയം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരമായാണ് ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. ചർക്കയിൽ മഹാത്മ ഗാന്ധിക്കു പകരം മോദി നൂൽനൂക്കുന്ന ചിത്രമാണുള്ളത്.
കഴിഞ്ഞവർഷംവരെ മഹാത്മഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറിൽ ഉണ്ടായിരുന്നത്.