ഗള്‍ഫ് എയര്‍ ഫ്‌ളൈറ്റ് സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈനില്‍ അറിയാം

07:34 pm 29/3/2017

– ജോര്‍ജ് ജോണ്‍
Newsimg1_1230405
ഫ്രാങ്ക്ഫര്‍ട്ട്: ഗള്‍ഫ് എയര്‍ വിമാന യാത്രകള്‍ ബുക്ക് ചെയ്യുന്ന യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ സ്റ്റാറ്റസ് ലോകമെമ്പാടും ഓണ്‍ലൈന്‍ ആയി അറിയുന്നതിനുള്ള സംവിധാനം വരുന്നു. വിമാനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റല്‍ ആയി നല്‍കുന്ന പ്രമുഖ സ്ഥാപനമായ ഓ.എ.ജിയുമായി കൈകോര്‍ത്താണ് ഈ സംവിധാനം കൊണ്ട ുവരുന്നത്. ഇത് താമസിയാതെ നിലവില്‍ വരും. ഗള്‍ഫ് എയറിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ നിന്നും വിമാനത്തിന്റെ സ്റ്റാറ്റസ് അറിയാം.

ഈ സംവിധാനത്തില്‍ ഉപഭോക്താക്കള്‍ക്ക് വിമാനങ്ങളുടെ അപ്പപ്പോള്‍ ഉള്ള വിവരങ്ങള്‍ ഇതിന് ഉപയോഗിക്കുന്ന സോഫ്‌വെയര്‍ ലഭ്യമാക്കുന്നു.

കാലാവസ്ഥ, ഉപഭോക്താവിന് ആവശ്യമുള്ള വിമാനത്തിന്റെ നിലവിലെ സ്ഥിതി, എത്തിച്ചേരുന്ന സ്ഥലം തുടങ്ങിയ കാര്യങ്ങള്‍ ഇമെയില്‍ ആയോ, എസ്.എം.എസ് ആയോ അതുമല്ലെങ്കില്‍ ട്വിറ്ററിലോ അറിയാനാകും. ഇംഗ്ലീഷ്, അറബി, ജര്‍മന്‍, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലാണ് ഇത് ലഭ്യമാകുക. വിമാനയാത്രകള്‍ ബുക്ക് ചെയ്യുന്നതോടൊപ്പം ഓണ്‍ലൈന്‍ സര്‍വീസുകളായ ഗ്രൂപ്പ് ബുക്കിംഗ്, ഹോട്ടല്‍ ബുക്കിംഗ്, കാര്‍ വാടകയ്ക്ക് എടുക്കല്‍, ട്രാവല്‍ ഇന്‍ഷുറന്‍സ് എന്നിവയും ഉണ്ട ാകും ഗള്‍ഫ് എയറിന്റെ ഡിജിറ്റല്‍ സര്‍വീസില്‍ നടത്താം.

കൂടുതല്‍ വിവരങ്ങള്‍ക്ക് (+973) 17373737 എന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വേള്‍ഡ് വൈഡ് കോണ്‍ടാക്ട് സെന്ററുമായി ബന്ധപ്പെടാവുന്നതാണ്. ഗള്‍ഫ് എയര്‍ വെബ്‌സൈറ്റ്: www.gulfair.com