കൊച്ചി: ബന്ധുനിയമന വിവാദം എൽ.ഡി.എഫ് സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കിയതിന് പിന്നാലെ ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനത്തിൽ നേതാക്കളുടെ ബന്ധുക്കള്‍ ഇടംപിടിച്ചതും വിവാദമാകുന്നു. സി.പി.എം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിന്‍റെ സഹോദരന്റെ മകളുടെ ഭർത്താവും ,ഡി.വൈ.എഫ്.ഐ എറണാകുളം ജില്ലാ സെക്രട്ടറിയുടെ ഭാര്യയും സർക്കാർ അഭിഭാഷക പട്ടികയിലുണ്ട്. അഴിമതി ആരോപണത്തെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട പി.വി.ശ്രീനിജന്റെ ഭാര്യയും മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കെ.ജി.ബാലകൃഷ്ണന്‍റെ മകളുമായ സോണിയും ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ഗവൺമെന്റ് പ്ലീഡറായി.
പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊതുമേഖലാ സ്ഥാപനമായ ടെല്‍ക്കിന്റെ ചെയര്‍മാനായി നിയമിച്ച എം.സി മോഹനന്റെ ഭാര്യയേയും പ്ലീഡറായി നിയമിച്ചിട്ടുണ്ട്.

