നാദാപുരം കക്കംവെള്ളി സ്വദേശി ഷാർജയിൽ നിര്യാതനായി.

06:29 pm 11/10/2016
download (2)
ഷാർജ: നാദാപുരം കക്കംവെള്ളി സ്വദേശി പരേതനായ പുത്തലത്ത് അബ്ദുല്ലയുടെ മകൻ റഫീഖ് (41) ഷാർജയിൽ നിര്യാതനായി. കുളിമുറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള തയ്യാറെടുപ്പിലാണ് ബന്ധുക്കള്‍. മാതാവ് കുഞ്ഞാമി, നാദാപുരം കളപ്പീടികയിൽ അന്ത്രു ഹാജിയുടെ മകൾ സറീനയാണ് ഭാര്യ. മക്കൾ സുഹൈൽ,ദാനിഷ്,ഫാത്തിമ. സഹോദരങ്ങൾ ജാഫർ,ഫജ്ഫർ,ഉമൈബ,ജുനൈബ. മുജീബ് തോട്ടത്ത് വീട്ടില്‍, റാസിക് വെള്ളോളി തുടങ്ങിയവര്‍ സഹോദരി ഭര്‍ത്താക്കന്മാരാണ്. അരംടെക് കമ്പനിയിലെ ജീവനക്കാരനായ റഫീഖ് കുടുംബ സമേതം ഷാർജയിലാണ് താമസം. ഗൃഹപ്രവേശത്തിന്​ ശേഷം കഴിഞ്ഞ മാസമാണ് നാട്ടില്‍ നിന്നും കുടുംബ സമേതം തിരിച്ച് വന്നത്.