ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ ജയം

06:30 pm 11/10/2016
download (1)
ഇന്ദോർ: ന്യൂസിലൻഡിനെതിരായ ​​ടെസ്​റ്റ്​ പരമ്പരയിൽ ഇന്ത്യക്ക്​ സമ്പൂർണ ജയം. ഇന്ദോറിൽ നടന്ന മൂന്നാം ടെസ്​റ്റിൽ ന്യൂസിലൻഡി​െന ​ 321 റൺസിന്​ തോൽപിച്ചാണ്​ മൂന്ന്​ മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരിയത്​.

ഇ​ന്ദോർ ടെസ്​റ്റി​െൻറ രണ്ടാം ഇന്നിങ്​സിൽ 59 റൺസ്​ വഴങ്ങി ഏഴ്​ വിക്കറ്റ്​ വീഴ്​ത്തിയ ആർ. അശ്വി​െൻറ പ്രകടനമാണ്​ ഇന്ത്യക്ക്​ മികച്ച വിജയം സമ്മാനിച്ചത്​. പരമ്പരയിൽ മൊത്തം 27 വിക്കറ്റ്​ വീഴ്​ത്തിയ അശ്വിനാണ്​ മാൻ ഒാഫ്​ ദ സീരീസ്​.

രണ്ടാം ഇന്നിങ്​സിൽ 475 റൺസ്​ പിന്തുടർന്ന്​ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ്​153 റൺസിന്​ എല്ലാവരും പുറത്തായി. മാർട്ടിൻ ഗുപ്റ്റിൽ (29), കെയ്ൻ വില്യംസൺ (27), റോസ് ടെയ്‌ലർ (32), ലൂക്ക് റോഞ്ചി (15), മിച്ചൽ സാന്റ്നർ (14), വാട്‍ലിങ് (23*) എന്നിവരാണ് ന്യൂസിലൻഡ്​ നിരയിൽ രണ്ടക്കം കടന്നത്​. ജെയിംസ് നിഷാം, ജിതൻ പട്ടേൽ, മാറ്റ് ഹെൻറി എന്നിവർ പൂജ്യത്തിന്​ പുറത്തായി.

നേരത്തെ രണ്ടാം ഇന്നിങ്​സ്​ഇന്ത്യ 216 റൺസിന്​ ഡിക്ലയർ ചെയ്​തു. ​ ഇന്ത്യൻ നിരയിൽ സെഞ്ചുറി നേടിയ ചേത്വേശർ പുജാരെയാണ് തിളങ്ങിയത്​.​ ഇന്നലെ കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്​ടപ്പെടാതെ 18 റണ്‍സെടുത്ത ഇന്ത്യ ഇന്ന് മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 198 റണ്‍സ്‌ കൂട്ടിച്ചേർത്തു.