07:44 pm 28/4/2017
ഗാസിയബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വെടിമരുന്നുശാലയിലുണ്ടായ സ്ഫോടനത്തിൽ നാല് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഗാസിയാബാദിലെ ഫറൂഖ് നഗറിലെ വ്യോമസേനത്താവളത്തിനു സമീപമാണ് സ്ഫോടനമുണ്ടായത്. വെടിമരുന്നുകൾ ഗോഡൗണിലേക്ക് മാറ്റിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
വെടിമരുന്നുശാല അടച്ചുപൂട്ടണമെന്ന് ദേശീയ ഹരിത ട്രൈബ്യുണൽ ഉത്തരവ് നൽകിയിരുന്നതായി പോലീസ് പറഞ്ഞു. അനധികൃതമായാണ് ഫാക്ടറി പ്രവർത്തിച്ചിരുന്നതെന്നും തീ നിയന്ത്രണവിധേയമാക്കിയതായും പോലീസ് മേധാവി അറിയിച്ചു.