ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ പിടികൂടി

08:22 am 15/2/2017
images (9)

അഹമ്മദാബാദ്: ഗുജറാത്തില്‍നിന്നു ആറ് കിലോ ഹാഷിഷുമായി മൂന്നു പേരെ നാര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി. വിപണിയില്‍ 60 ലക്ഷം രൂപ വിലവരുന്ന ഹാഷിഷാണ് പിടികൂടിയത്. രാജസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍നിന്നാണ് ഇവരെ പിടികൂടിയത്. വഡോദര സ്വദേശികളായ അസ്‌ലാം ഷേയ്ഖ്, സലിം ഷേയ്ഖ്, മുംബൈ സ്വദേശി ഷകില്‍ അന്‍സാരി എന്നിവരെയാണ് പിടികൂടിയത്.

ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പ്രത്യേകം നിര്‍മിച്ച ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച സ്ഥിതിയിലായിരുന്നു ഹാഷിഷ്. അസ്‌ലാം നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയാണ്. സംഭവുമായി ബന്ധപ്പെട്ടു വിശദമായ അന്വേഷണം നടന്നു വരുകയാണെന്നും അധികൃതര്‍ അറിയിച്ചു.