ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ല: ടി.പി.രാമകൃഷ്ണൻ

01.44 AM 31/10/2016
t_p_ramakrishnan_301016
കോഴിക്കോട്: ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. മുഖ്യമന്ത്രി പറഞ്ഞതു തന്നെയാണ് ഇക്കാര്യത്തിൽ സർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കേസിൽ പ്രധാന പ്രതിയായ സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീർ ഹുസൈൻ ഒളിവിലാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തി ബുധനാഴ്ചയാണു സക്കീർ ഹുസൈനെതിരെ പോലീസ് കേസെടുത്തത്. ഇതിനിടെ സക്കീർ ഹുസൈൻ മുൻകൂർ ജാമ്യത്തിനു ശ്രമം തുടങ്ങിയതായി റിപ്പോർട്ടുണ്ട്.