പനാജി: വരുന്ന രണ്ടാഴ്ചയ്ക്കുള്ളിൽ സംസ്ഥാനത്തെ എല്ലാ നിശാപാർട്ടികളും പൂട്ടിക്കുമെന്ന് ജലസേചന മന്ത്രി വിനോദ് പാലിയേക്കർ പറഞ്ഞു.
വിനോദസഞ്ചാരത്തിന്റെ മറവിൽ മയക്കുമരുന്ന് വിൽക്കുന്ന സംഘങ്ങൾ ഗോവയിൽ സജീവമാണ്. ഇതിന് അന്ത്യം കുറിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിശാപാർട്ടികളും അവസാനിപ്പിക്കാൻ നിർദേശം നൽകിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നിശാപാർട്ടികൾ ഭാരത സംസ്കാരത്തിന് യോജിച്ചതല്ലെന്നും, അത്തരം കാര്യങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.