ഗ്രെയ്റ്റര്‍ റിച്ച്‌മോണ്ട് മലയാളി അസോസിയേഷന് (ഗ്രാമം) പുതിയ സാരഥികള്‍

07:44 am 01/3/2017

Newsimg1_60042924

റിച്ച്‌മോണ്ട്: വിര്‍ജീനിയയുടെ തലസ്ഥാനമായ റിച്ച്‌മോണ്ടിലെ മലയാളികളുടെ കലാ-സാംസ്കാരിക കൂടായ്മയായ ഗ്രാമത്തിനു പുതിയ സാരഥികളെ തിരഞ്ഞെടുത്തു. റിച്ച്‌മോണ്ട് മലയാളി സമൂഹത്തിന്റെ കലാപരവും സാംസ്കാരികവുമായ ഉയര്‍ച്ചക്കുവേണ്ടി 2005 മുതല്‍ പ്രവര്‍ത്തിക്കുകയാണ് ഗ്രാമം.

ഗ്രാമത്തിന്‍െറ പുതിയ ഭാരവാഹികള്‍: പ്രസിഡന്റ് ബിനോയ് എം. ജോര്‍ജ്, വൈസ് പ്രസിഡന്റ് എലിസബത്ത് ജോര്‍ജ്, സെക്രട്ടറി അരുണ്‍ അരവിന്ദ്, ജോയിന്റ് സെക്രട്ടറി: സോണി സോളമന്‍, ഇന്‍ഡോര്‍ ഡയറക്ടര്‍ സൂരജ് വര്‍മ്മ, ഔട്‌ഡോര്‍ ഡയറക്ടര്‍ നിധിന്‍ ബെഞ്ചമിന്‍, ട്രെഷറര് ശങ്കര്‍ ഗണേശന്‍, ഓഡിറ്റര്‍: ജോണ്‍സന്‍ തങ്കച്ചന്‍, റിറ്റ്‌റ്‌നിങ് ഓഫീസര്‍: സന്തോഷ് നായര്‍.

ഈ വര്‍ഷത്തെ പ്രധാന പ്രോഗ്രാമുകളുടെ തീയതികള്‍ തീരുമാനിച്ചു. ആദ്യ സ്‌റ്റേജ് പ്രോഗ്രാം ഗ്രാമോത്സവം 2017 ഏപ്രില്‍ 1, ഗ്രാമം പിക്‌നിക് മെയ് 20, ഓണം സെപ്റ്റംബര്‍ 9, ക്രിസ്മസ് ആന്‍ഡ് ന്യൂഇയര്‍ ഡിസംബര്‍ 16. കൂടാതെ വിവിധ സെമിനാറുകള്‍, മലയാളം ക്ലാസ്, ഗൈഡഡ് ടൂര്‍, തുടങ്ങി മറ്റ് അനവധി പ്രോഗ്രാമുകള്‍ ഈ വര്‍ഷം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് പുതിയ ഭാരവാഹികള്‍ അറിയിച്ചു. WEB: www.gramam.net