ദുബായ്: യുഎഇയിയുടെ വിവിധ മേഖലകളില്‍ മഴയും ശക്തമായ പൊടിക്കാറ്റും അനുഭവപ്പെട്ടു. രാജ്യത്ത് തണുപ്പ് കൂടുന്നതിന്‍റെ ഭാഗമായിട്ടാണ് കാലാവസ്ഥാവ്യതിയാനെമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു രാജ്യത്തിന്‍റെ വിവിധ എമിറേറ്റുകളില്‍. പലയിടങ്ങളിലും നേരിയതോതില്‍ മഴപെയ്തു. പൊടിക്കാറ്റ് ശക്തമായത് ജനജീവിതത്തെ കാര്യമായി ബാധിച്ചു. ദൂരക്കാഴ്ച മങ്ങിയ സാഹചര്യത്തില്‍ റോഡ് ഗതാഗതം ദുഷ്കരമായി. രാജ്യം തണുപ്പിലേക്ക് നീങ്ങുന്നതിന്‍റെ മുന്നോടിയായാണ് കാലാവസ്ഥാ വ്യതിയാനമെന്ന് കലാവ്സഥാ കേന്ദ്രം അറിയിച്ചു.
നാളെയും മറ്റന്നാളും യുഎഇയുടെ വിവിധ മേഖലകളില്‍ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതപാലിക്കണമെന്ന് അബുദാബി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റ് ശക്തമായി വീശുന്നതിനാല്‍ കാഴ്ചയുടെ ദൂരപരിധിക്ക് കുറവ് വരും, അതിനാല്‍ വാഹനങ്ങളുടെ വേഗത കുറയ്ക്കാനും നിര്‍ദ്ദേശമുണ്ട്.
അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ ഉള്‍ക്കടലും പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കിയിട്ടുണ്ട്.

