ചങ്ങനാശ്ശേരി കുട്ടനാട് പിക്‌നിക്ക് ആഗസ്റ്റ് 26 ന്

07:51 pm 11/3/2017

– ജോഷി വള്ളിക്കളം
Newsimg1_73048204
ഷിക്കാഗോ: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലവും നാനാത്വത്തില്‍ ഏകത്വം വിളിച്ചോതുന്നതുമായ അഞ്ചു വിളക്കിന്റെ ചരിത്രപ്രസിദ്ധമായ ചങ്ങനാശ്ശേരിയും, കേരളത്തിന്റെ നെല്ലറയായ കുട്ടനാടും സംയുക്തമായി ചേര്‍ന്ന് ഈ വര്‍ഷത്തെ പിക്‌നിക്ക് നടത്തുന്നു. ആഗസ്റ്റ് 26ന് ശനിയാഴ്ച മോര്‍ട്ടന്‍ ഗ്രോവിലുള്ള ലിന്‍വുഡ് പാര്‍ക്കില്‍ വച്ചാണ് പിക്‌നിക്ക് നടത്തുന്നത്.

കുട്ടികള്‍ക്കും, വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും പ്രത്യേകമായും സംയുക്തമായും വിവിധയിനം കായികമത്സരങ്ങളും വടംവലി മത്സരങ്ങളും ഉണ്ടായിരിക്കുന്നതാണ്. വടംവലി മത്സരത്തിന് ക്യാഷ് അവാര്‍ഡും ട്രോഫികളും വിതരണം ചെയ്യുന്നതാണ്.

നാട്ടുകാരും സുഹൃത്തുക്കളുമായി സൗഹൃദപരമായി ഒരു ദിവസം ചിലവഴിക്കുന്നതിനും പുതിയ സൗഹൃദബന്ധങ്ങള്‍ നേടുന്നതിനും ഇത് ഒരു നല്ല അവസരമായിരിക്കും.

ഇതിന്റെ കോര്‍ഡിനേറ്ററായി സ്കറിയ തോമസും 8479106487,
കോഓര്‍ഡിനേറ്റേഴ്‌സ് ബിജി കൊല്ലാപുരം 8476912560
രാജന്‍ മാലിയില്‍ 8475680383
അഗസ്റ്റിന്‍ കളത്തില്‍ 8473450280
ആന്റോ കവലയ്ക്കല്‍ 630 666 7310
ഫിലിപ്പ് പൗവ്വത്തില്‍ 8473381430
സണ്ണി വള്ളിക്കളം 8477227598 എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.