10;26 AM 17/09/2016

ആറന്മുള: പ്രസിദ്ധമായ ആറന്മുള ഉതൃട്ടാതി വള്ളംകളി ഇന്ന് നടക്കും. ജലോത്സവം കേന്ദ്രമന്ത്രി ആനന്ദ് കുമാർ ഉദ്ഘാടനം ചെയ്യും. 50 പള്ളിയോടങ്ങളാണ് വള്ളംകളിയിൽ പങ്കെടുക്കുന്നത്.
കർശന സുരക്ഷയിലാണ് ഇത്തവണ വള്ളംകളി നടക്കുക. പമ്പയിലെ മണൽപുറ്റിൽ തട്ടി പള്ളിയോടം മറിഞ്ഞ് രണ്ടുപേർ മരിക്കാൻ ഇടയായ പശ്ചാത്തലത്തിലാണ് സുരക്ഷ കർശനമാക്കുന്നത്. നാല് സ്പീഡ് ബോട്ട് ഉൾപ്പെടെ 12 സുരക്ഷാ ബോട്ടുകൾ ജലമേളക്ക് സുരക്ഷയൊരുക്കും. നീന്തൽ അറിയാവുന്ന തുഴച്ചിൽകാരെ മാത്രമേ പള്ളിയോടങ്ങളിൽ കയറ്റുകയുള്ളൂ.
തിരക്ക് നിയന്ത്രിക്കാൻ പമ്പയുടെ തീരത്ത് ഇരുമ്പുവേലികളും ആയിരത്തോളം പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.
