ഡൊണാള്‍ഡ് ട്രമ്പിന്റെ ലീഡ് ഉയരുന്നു

10:26 am 17/9/2016

– പി. പി. ചെറിയാന്‍
Newsimg1_72456098
ഒഹായോ: റിപ്പബ്ലിക്കന്‍ നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ട്രമ്പിന്റെ സാധ്യതകള്‍ക്ക് മങ്ങല്‍ ഏല്‍ക്കുകയും, ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷനു ശേഷം ഹില്ലറിയുടെ സാധ്യതകള്‍ക്ക് തിളക്കം വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിന്നും ഇരുവരുടേയും ജനപിന്തുണയില്‍ ഇപ്പോള്‍ അപ്രതീക്ഷിത വ്യതിയാനവാണ് സംഭവിച്ചിട്ടുള്ളതെന്ന് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍.

സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ ചടങ്ങില്‍ ഹില്ലരിക്കുണ്ടായ ശാരീരിക അസ്വാസ്ഥ്യം ഹില്ലറിയുടെ ആരോഗ്യത്തെ കുറിച്ച് ആശങ്ക ഉയര്‍ത്തിയിരുന്നു. തുടര്‍ന്ന് നടന്ന സര്‍വ്വെയില്‍ ട്രമ്പിന്റെ ലീഡ് ഹില്ലരിയേക്കാള്‍ 6.1 % വര്‍ധിച്ചു. തലേ ദിവസം ട്രമ്പിന്റെ അനുയായികളെ കുറിച്ച് ഹില്ലരി നടത്തിയ പ്രസ്താവനയും ട്രമ്പിനനുകൂല ഘടകമായി.

സെപ്റ്റംബര്‍ 14 ന് അമേരിക്കയിലെ ഒരു പ്രധാന പത്രം നടത്തിയ തിരഞ്ഞെടുപ്പ് സര്‍വ്വെ ഹില്ലരിയെ പിന്തള്ളി ട്രമ്പ് ലീഡ് വര്‍ദ്ധിച്ചിരുന്നു. 46.7% ലഭിച്ചപ്പോള്‍, ഹില്ലരിക്ക് 42% മാത്രമാണ് പിന്തുണ ലഭിച്ചത്. വീണ്ടും 5 പോയിന്റ് ലീഡ്.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ആറാഴ്ചയോളം മാത്രം ശേഷിച്ചിരിക്കെ ട്രമ്പിന്റെ മുന്നേറ്റം ഹില്ലരി ക്യാമ്പിനെ പരിഭ്രാന്തിയിലാഴ്ത്തി.

ന്യുമോണിയ ബാധിച്ച് വിശ്രമത്തിന് ശേഷം വീണ്ടും തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഹില്ലരി സജ്ജീവമായാലും, ക്ലിന്റന്‍ ഫൗണ്ടേഷന്‍, ഇ­മെയില്‍ വിവാദം എന്നിവ ഹില്ലരിയുടെ മുന്നോട്ടുള്ള കുതിപ്പിനെ എത്രമാത്രം കൂച്ചുവിലങ്ങിടും എന്ന് അനുയായികള്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.

തുടര്‍ച്ചയായി 8 വര്‍ഷത്തെ ഭരണത്തിനുശേഷം വോട്ടര്‍മാര്‍ വീണ്ടും ഡെമോക്രാറ്റിക് പാര്‍ട്ടിയെ അധികാരത്തിലേറ്റുമോ, അതോ കഴിഞ്ഞ കാല ചരിത്രം ആവര്‍ത്തിച്ചു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ അധികാരത്തിലേറ്റുമോ എന്നത് പ്രവചനാതീതമാണ്.