തോപ്പില്‍ ജോപ്പന്‍ ടീസര്‍ ഇറങ്ങി

08:45 am 17/9/2016

മമ്മൂട്ടി-ജോണി ആന്റണി ടീം താപ്പാനയ്ക്കു ശേഷം ഒന്നിക്കുന്ന ചിത്രമാണ് തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിന്‍റെ ടീസര്‍ എച്ചി. ജോണി ആന്റണി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ആദ്യടീസറില്‍ എന്നാല്‍ ചിത്രത്തിലെ നായകനായ മമ്മൂട്ടി ഇല്ല. മംമ്ത മോഹന്‍ദാസിന്‍റെ വിവരണം മാത്രമാണ് ടീസറില്‍.

ഓര്‍ഡിനറി, മധുരനാരങ്ങ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നിഷാദ് കോയയുടെതാണ് ചിത്രത്തിന്‍റെ തിരക്കഥ. റഫീക്ക് അഹമ്മദ്, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ ഈണം പകര്‍ന്നിരിക്കുന്നു.സനോജ് വേലായുധന്‍ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.